play-sharp-fill
പാലായിൽ സംഘർഷം; മാണി വിഭാ​ഗക്കാരും കാപ്പൻ അനുകൂലികളും നേർക്കുനേർ, മാണി.സി കാപ്പൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് ഫ്രണ്ട് എം സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കുവാൻ സംഘടിച്ചെത്തിയ കാപ്പൻ അനുകൂലികളെ യൂത്ത് ഫ്രണ്ട് എമ്മുകാർ തുരത്തി ഓടിച്ചു

പാലായിൽ സംഘർഷം; മാണി വിഭാ​ഗക്കാരും കാപ്പൻ അനുകൂലികളും നേർക്കുനേർ, മാണി.സി കാപ്പൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് ഫ്രണ്ട് എം സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കുവാൻ സംഘടിച്ചെത്തിയ കാപ്പൻ അനുകൂലികളെ യൂത്ത് ഫ്രണ്ട് എമ്മുകാർ തുരത്തി ഓടിച്ചു

പാലാ: യൂത്ത് ഫ്രണ്ട് എം പ്രവർത്തകരും പാലാ എംഎൽഎ മാണി സികാപ്പന്റെ അനുകൂലികളും തമ്മിൽ ഉന്തും തള്ളുംമായി സംഘർഷമുണ്ടായി.

എംഎൽഎ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ പാലായിൽ ഉടനീളം ഫ്ലക്സ് വച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഫ്ലക്സ് നശിപ്പിക്കുന്നതിനായി മാണി സി കാപ്പനെ അനുകൂലിക്കുന്ന പ്രവർത്തകർ പാലായിലെ പഴയ ബസ്റ്റാൻഡ് പരിസരത്ത് എത്തുകയും ഇതറിഞ്ഞു സ്ഥലത്തെത്തിയ യൂത്ത് ഫ്രണ്ട് എം പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്.


കാപ്പൻ അനുകൂലികൾ ഫ്ലക്സ് നശിപ്പിക്കാൻ തുടങ്ങുന്നതിനിടെ ഓടിയെത്തിയ യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം പ്രസിഡന്റ് തോമസുകുട്ടി വരിക്കയിലും പ്രവർത്തകരും ഇത് ചോദ്യം ചെയ്യുകയും കാപ്പൻ അനുകൂലികളെ കണ്ടം വഴി ഓടിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

15 മിനിറ്റിനുള്ളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ അമ്പതിൽപരം യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ സംഘടിച്ച് കാപ്പൻ അനുകൂലികളെ ഒന്നൊന്നായി ഓടിക്കുകയായിരുന്നു.

സംഘർഷം അറിഞ്ഞെത്തിയ പോലീസ് പ്രവർത്തകരെ തടഞ്ഞതുകൊണ്ട് കാപ്പൻ അനുകൂലികൾക്ക് തല്ലു കിട്ടിയില്ല. തുടർന്ന് യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ ടൗൺ ചുറ്റി പ്രകടനം നടത്തി.

മുൻസിപ്പൽ ചെയർമാൻ ഷാജു തുരത്തൻ, യൂത്ത് ഫ്രണ്ട്എം സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ പയ്യപ്പള്ളി, തുടങ്ങിയവർ പ്രസംഗിച്ചു