ഇന്നൊരു തായ് വിഭവം ആയാലോ? രുചികരമായ മാംഗോ സ്റ്റിക്കി റൈസ് ഉണ്ടാക്കിയാലോ? റെസിപ്പി ഇതാ

Spread the love

കോട്ടയം: ഇന്നൊരു തായ് വിഭവം ആയാലോ? രുചികരമായ മാംഗോ സ്റ്റിക്കി റൈസ് ഉണ്ടാക്കിയാലോ? എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

പഴുത്ത മാമ്ബഴം – 2 എണ്ണം
പഞ്ചസാര – ആവശ്യത്തിന്
ഉപ്പ് – ഒരു നുള്ള്
തേങ്ങാപാല്‍ – 3 കപ്പ്
കണ്ടൻസ്ഡ് മില്‍ക് – 1/2 കപ്പ്
വേവിച്ച ബസ്മതി റൈസ് – 2 കപ്പ്
വെളുത്ത വൃത്തിയുള്ള തുണി – 1
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേവിച്ചുവെച്ച ബസ്മതി അരി വെളുത്ത വൃത്തിയുള്ള തുണിയില്‍ പൊതിയുക. ശേഷം ആവി കയറുന്ന പാത്രത്തില്‍ 20-25 മിനിറ്റ് വേവിച്ച്‌ മാറ്റിവെക്കുക. ഒരു പാത്രത്തില്‍ 2 കപ്പ് തേങ്ങാപാലിലേക്ക് 4 ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും ഒരു നുള്ള് ഉപ്പും കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച്‌ തിളപ്പിക്കുക.

തയാറാക്കിയ മിശ്രിതത്തിലേക്ക് നേരത്തെ വേവിച്ചുവെച്ച ചോറ് ചേർത്ത് തിളപ്പിച്ച്‌ കുറുക്കിയെടുക്കുക. മറ്റൊരു പാത്രത്തില്‍ ഒരു കപ്പ് തേങ്ങാപാല്‍ എടുത്ത് 4 സ്പൂണ്‍ പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ഇതില്‍ കണ്ടൻസ്ഡ് മില്‍ക്ക് കൂടി ചേർത്ത് യോജിപ്പിക്കുക. അല്‍പം കട്ടിയാകുന്ന രൂപത്തിലാകും വരെ തിളപ്പിക്കുക.

കട്ടിയില്‍ കുറുക്കിയെടുത്ത റൈസ് ഇഷ്ടമുള്ള ആകൃതിയിലുള്ള പാത്രത്തിലേക്ക് മാറ്റാം. പാത്രത്തിന്‍റെ ഒരു വശത്ത് പഴുത്ത മാമ്പഴം കഷ്ണങ്ങളായി മുറിച്ചുവെക്കാം. അവസാനമായി ഇതിനു മുകളിലേക്ക് രണ്ടാമത് തയാറാക്കിവെച്ച കണ്ടൻസ്ഡ് മില്‍ക്ക്- തേങ്ങാപാല്‍ മിശ്രിതം കൂടി ചേർക്കാം.