വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് രുചികരമായ ഒരു മാംഗോ പുഡ്ഡിംഗ് ഉണ്ടാക്കിയാലോ?; റെസിപ്പി നോക്കാം

Spread the love

പുഡ്ഡിംഗ് ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. അല്ലേ?? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് പുഡ്ഡിംഗ്. എന്നാൽ നമുക്ക് വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് എളുപ്പത്തിൽ ഒരു മാംഗോ  പുഡ്ഡിംഗ്  തയ്യാറാക്കിയാലോ?  റെസിപ്പി നോക്കാം.

ആവശ്യമായ സാധനങ്ങൾ

പഴുത്ത മാങ്ങ – 2 എണ്ണം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാല്‍ – 1 1/2 കപ്പ്

പഞ്ചസാര – 1/2 കപ്പ്

കോണ്‍ ഫ്ലോർ – 1/ 4 കപ്പ്

തയ്യാറാക്കുന്ന വിധം

മാങ്ങ തൊലി കളഞ്ഞു ചെറുതായി മുറിച്ചെടുക്കുക. ഒരു മിക്സി ജാറില്ലേക്ക് മാങ്ങ കഷ്ണങ്ങള്‍ , പാല്‍,പഞ്ചസാര എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക .ഇത് ഒരു ബൗളിലേക്കു ഒഴിച്ച്‌ കൊടുക്കാം .ഒരു ചെറിയ ബൗളില്‍ കോണ്‍ ഫ്ലോർ എടുക്കുക .ഇതിലേക്ക് പാലും ചേർത്ത് മിക്സ് ചെയ്തു വെക്കണം .ഇനി മാങ്ങ മിക്സ് വേവിക്കാൻ വെക്കാം ഇളക്കി കൊടുക്കാൻ മറക്കരുത്. മാങ്ങ മിക്സ് ഒന്ന് തിളച്ചു വന്നാല്‍ ഫ്ളയിം നന്നായി താഴ്ത്തി വെച്ച ശേഷം കോണ്‍ ഫ്ലോർ മിക്സ് മാങ്ങയിലേക്കു ചേർത്ത് നന്നായി ഇളക്കുക .കോണ്‍ ഫ്ലോർ മാങ്ങയുമായി യോജിച്ചു തിളച്ചു വന്നാല്‍ സ്റ്റോവ് ഓഫ് ചെയ്യാം .ഇനി പുഡ്ഡിംഗ് സെറ്റ് ചെയ്യുന്ന പാത്രത്തിലേക്ക് ഒഴിച്ച്‌ കൊടുക്കാം .പുഡ്ഡിംഗ് ചൂടാറി വന്നാല്‍ ഒരു മണിക്കൂർ ഫ്രിഡ്ജില്‍ വച്ച്‌ തണുപ്പിച്ചെടുത്ത് കഴിക്കാം.