video
play-sharp-fill

കേരളത്തിൽ ഇത് മാമ്പഴങ്ങളുടെ കാലമാണ് ! കുഞ്ഞൻ കണ്ണിമാങ്ങകള്‍ മുതല്‍ മധുരമൂറുന്ന മാമ്പഴങ്ങള്‍ വരെ സുലഭം; എന്നാൽ പഴുത്ത മാമ്പഴം വാങ്ങുമ്പോൾ  കൃത്രിമമാണോയെന്ന് എങ്ങനെ മനസ്സിലാക്കാം?

കേരളത്തിൽ ഇത് മാമ്പഴങ്ങളുടെ കാലമാണ് ! കുഞ്ഞൻ കണ്ണിമാങ്ങകള്‍ മുതല്‍ മധുരമൂറുന്ന മാമ്പഴങ്ങള്‍ വരെ സുലഭം; എന്നാൽ പഴുത്ത മാമ്പഴം വാങ്ങുമ്പോൾ കൃത്രിമമാണോയെന്ന് എങ്ങനെ മനസ്സിലാക്കാം?

Spread the love

കോട്ടയം: മാമ്പഴങ്ങളുടെ കാലമാണ് ഇപ്പോള്‍.

കുഞ്ഞൻ കണ്ണിമാങ്ങകള്‍ മുതല്‍ മധുരമൂറുന്ന മാമ്പഴങ്ങള്‍ വരെയുള്ള മാങ്ങയുടെ എല്ലാ ഘട്ടവും നമ്മള്‍ യഥേഷ്ടം പലരൂപത്തിലാക്കി സൂക്ഷിക്കുകയും ഭക്ഷിക്കുകയും ചെയ്യാറുണ്ട്. ഒരു സീസണല്‍ ഫ്രൂട്ടിന് പുറമേ രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും ഉദര ആരോഗ്യത്തിനും ഊർജ്ജം നിലനിർത്താനും സഹായിക്കുന്ന ധാരാളം പോഷകങ്ങള്‍ മാങ്ങയില്‍ അടങ്ങിയിട്ടുണ്ട്.

ചെറിയ മാങ്ങ മുതല്‍ വലിയ മാങ്ങ വരെ കടകളില്‍ ലഭ്യമാണ്. വാങ്ങുന്ന മാങ്ങ സ്വാഭാവികമായി പഴുത്തതാണോ അല്ലയോയെന്ന് സ്വയം കണ്ടെത്താം എന്ന് നോക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വാഭാവികമായി പഴുത്ത മാങ്ങയ്ക്ക് പൂർണമായി മഞ്ഞ നിറമുണ്ടാകും. എന്നാല്‍ കൃത്രിമമായി പഴുപ്പിച്ചവയില്‍ ചില സ്ഥലങ്ങളില്‍ മാത്രമാകും മഞ്ഞ നിറം.

കൃത്രിമമായി പഴുപ്പിച്ചവയില്‍ കറുത്ത പാടുകള്‍ ഉണ്ടാകും
മാങ്ങയില്‍ ലഭിക്കുന്ന സ്വാഭാവികമായ പഴുത്ത മണവും മധുരവും കൃത്രിമമായി പഴുപ്പിച്ചവയില്‍ ലഭിക്കില്ല
സ്വാഭാവികമായി പഴുത്ത മാങ്ങ എളുപ്പത്തില്‍ മുറിക്കാനാകും. എന്നാല്‍ മറ്റുള്ളവ എളുപ്പത്തില്‍ മുറിക്കാൻ സാധിക്കില്ല.

കൃത്രിമമായി പഴുപ്പിച്ച മാങ്ങ വെള്ളം നിറഞ്ഞ ബക്കറ്റില്‍ പൊങ്ങിക്കിടക്കും. എന്നാല്‍ മറ്റുള്ളവ വെള്ളത്തില്‍ മുങ്ങി അടിയിലേക്കു പോകും.

രാസവസ്തുക്കള്‍ ഉപയോഗിച്ച്‌ കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങള്‍ ഗുണങ്ങളെക്കാളേറെ ദോഷഫലങ്ങളാണ് മനുഷ്യരില്‍ ഉണ്ടാക്കുക. മാമ്പഴം പെട്ടെന്നു പഴുക്കാൻ കാല്‍സ്യം കാർബൈഡ്, ആഴ്സനിക്, ഫോസ്ഫറസ് എന്നീ രാസവസ്തുക്കളാണു പ്രധാനമായും ചേർക്കുന്നത്.

ഇവ കഴിക്കുന്നത് ത്വക്ക് രോഗം, ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്കു പുറമേ അർബുദത്തിനു വരെ കാരണമാകും. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവർ വിഷാംശം കലർന്ന പഴങ്ങള്‍ കഴിച്ചാല്‍ മരണം സംഭവിക്കാനും സാധ്യതയുണ്ട്.