മാങ്ങയുമായി പോയ ലോറി നെടുങ്കണ്ടത്ത് വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം; വീടിന്റെ ഒരു ഭാഗം തകര്‍ന്നു; ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Spread the love

ഇടുക്കി: എറണാകുളത്ത് നിന്നും മാങ്ങയുമായി പോയ ലോറി നെടുങ്കണ്ടത്ത് വീടിന് മുകളിലേക്ക് മറിഞ്ഞു.

video
play-sharp-fill

നെടുങ്കണ്ടം മഞ്ഞപ്പാറ ചാക്കോയുടെ വീടിനു മുകളിലേക്കാണ് ലോറി മറിഞ്ഞത്. വീടിന്റെ ഒരു ഭാഗം തകർന്നു.

ലോറി ഡ്രൈവറായ ഇതര സംസ്ഥാന തൊഴിലാളി പരിക്കുകളോടെ രക്ഷപ്പെട്ടു. വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ഞപ്പാറ സ്വദേശി ചാക്കോയുടെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തില്‍ വീടിന്‍റെ ഒരുഭാഗം തകര്‍ന്നിട്ടുണ്ട്. എറണാകുളത്ത് നിന്ന് നെടുങ്കണ്ടത്തേക്ക് മാങ്ങയുമായി പോകുകയായിരുന്നു ലോറി.