മാങ്ങാ ജ്യൂസില്‍ കലര്‍ത്തി രണ്ടര കിലോ സ്വര്‍ണ്ണം കടത്താന്‍ ശ്രമം; കണ്ണൂര്‍ സ്വദേശി പിടിയില്‍; ജ്യൂസില്‍ സ്വര്‍ണ്ണം കടത്തുന്നത് രാജ്യത്ത് ആദ്യം

bottle of mango juice isolated on a white background
Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

കൊച്ചി: വിമാനത്താവളത്തില്‍ ദ്രാവക രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം. രണ്ടര കിലോ സ്വര്‍ണം മാങ്ങാ ജ്യൂസില്‍ കലര്‍ത്തി കടത്താനാണ് ശ്രമിച്ചത്. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. രാജ്യത്ത് ആദ്യമായിട്ടാണ് ജ്യൂസില്‍ കലര്‍ത്തി ദ്രാവക രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നത് പിടികൂടിയത്.

ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. ഇയാള്‍ ദുബായില്‍ നിന്ന് ഇന്ന് രാവിലെയാണ് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group