play-sharp-fill
മാങ്കിഫെറിനും ബയോആക്ടീവ് കോംപൗണ്ട്സും; നിത്യവും മാമ്പഴം കഴിക്കൂ;  ആരോഗ്യത്തിനുണ്ടാകുന്ന നേട്ടങ്ങള്‍ ഇവയാണ്

മാങ്കിഫെറിനും ബയോആക്ടീവ് കോംപൗണ്ട്സും; നിത്യവും മാമ്പഴം കഴിക്കൂ; ആരോഗ്യത്തിനുണ്ടാകുന്ന നേട്ടങ്ങള്‍ ഇവയാണ്

കോട്ടയം: മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന മാങ്കിഫെറിനും ബയോആക്ടീവ് കോംപൗണ്ട്സും പ്രമേഹത്തെ തടയുന്നതിനും ശരീരഭാരം വര്‍ദ്ധിക്കാതിരിക്കാനും സഹായിക്കുന്നു.

മാമ്പഴത്തിലെ ആന്റി ഓക്സിഡന്റുകള്‍ സ്തനാര്‍ബുദം, ലുക്കീമിയ, പ്രോസ്റ്റേറ്റ് കാൻസര്‍ എന്നിവയെ പ്രതിരോധിക്കുന്നു. നിത്യവും മാമ്പഴം കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ചര്‍മ്മത്തിലെ അനാവശ്യ പാടുകളും മുഖക്കുരു അകറ്റാനും നല്ലതാണ്.

കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും മാമ്പഴത്തിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ സഹായിക്കുന്നുണ്ട്. നാരുകളും ഇരുമ്പും ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയയെ സുഖപ്പെടുത്താനും വിളര്‍ച്ച തടയാനും സഹായിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാമ്പഴം കഴിക്കുന്നതിലൂടെ വൈറ്റമിൻ സി ലഭിക്കുകയും അത് കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.