എളുപ്പത്തില്‍ ഒരു മാമ്പഴ ഹല്‍വ തയ്യാറാക്കാം: എങ്ങനെയെന്ന് നോക്കിയാലോ?

Spread the love

കോട്ടയം: എളുപ്പത്തില്‍ ഒരു മാമ്പഴ ഹല്‍വ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകള്‍

മാന്മഴം- 2
പഞ്ചസാര- 1/2 കപ്പ്
നെയ്യ്- 1/4 കപ്പ്
റവ- 1/4 കപ്പ്
നട്സ്- 1/4 കപ്പ്
ഏലയ്ക്ക- 3
കുങ്കുമപ്പൂവ് ( ലഭ്യമെങ്കില്‍)- ഒരു നുള്ള്
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നന്നായി പഴുത്ത മാമ്പഴം തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി അരച്ചെടുക്കാം. അടി കട്ടിയുള്ള ഒരു പാൻ അടുപ്പില്‍ വച്ചു ചൂടാക്കാം. അതിലേയ്ക്ക് കാല്‍ കപ്പ് നെയ്യ് ചേർത്തു ചൂടാക്കാം. കാല്‍ കപ്പ് റവ നെയ്യ് ചൂടായതില്‍ ചേർത്തു വറുക്കാം. ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ അരച്ചെടുത്ത മാമ്ബഴം ചേർത്ത് അഞ്ച് മിനിറ്റ് വേവിക്കാം. കട്ടിയായി തുടങ്ങുമ്പോള്‍ അര കപ്പ് പഞ്ചസാര ചേർത്തിളക്കി യോജിപ്പിക്കാം. കട്ടി കൂടി വരുമ്പോള്‍ അല്‍പം നെയ്യ് കൂടി ചേർക്കാം. മൂന്ന് ഏലയ്ക്ക പൊടിച്ചതും ലഭ്യമെങ്കില്‍ കുങ്കുമപ്പൂവും ചേർത്തിളക്കി യോജിപ്പിക്കാം. മുകളില്‍ നട്സ് നെയ്യില്‍ വറുത്തതും ചേർക്കാം. മാമ്ബഴം ഹല്‍വ തയ്യാറായിരിക്കുന്നു.