
കോട്ടയം : പഴങ്ങളുടെ രാജാവായ മാമ്ബഴത്തെ ആര്ക്കാണ് ഇഷ്ടമില്ലാത്തത്. ഒരു മാവെങ്കിലും ഇല്ലാത്ത മലയാളി വീടുകള് കുറവാണ്. നവംബര് ഡിസംബര് മാസങ്ങളിലാണ് നമ്മുടെ നാട്ടില് സാധാരണയായി മാവുകള് പൂക്കുന്നത്.
90 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് മാമ്ബൂവ് മാമ്ബഴമായി മാറുന്നത്. മാവ് പൂക്കുന്നതിന് തൊട്ടുമുന്പുള്ള മാസങ്ങളിലാണ് മാവ് നന്നായി പൂക്കാനും പൂക്കള് കൊഴിഞ്ഞുപോവാതിരിക്കാനും വളപ്രയോഗം നടത്തേണ്ടത്. അതായത് ഒക്ടോബര് നവംബര് മാസങ്ങളില്.
കല്ട്ടാര് പോലുള്ള ഹോര്മോണുകളാണ് മാവ് പൂക്കാനായി സാധാരണയായി നല്കി വരാറുള്ളത്. എന്നാല് ഇത്തരം രാസപദാര്ഥങ്ങളുടെ ഉപയോഗം പല രീതിയില് ദോഷകരമായി ഭവിച്ചേക്കാം. അതേസമയം, ഏത് പൂക്കാത്ത മാവിലും പൂക്കളുണ്ടാവായി നമുക്ക് വീട്ടില് തന്നെ തയ്യാറാക്കാവുന്ന ചെലവുകുറഞ്ഞ രീതിയാണ് പരിചയപ്പെടുത്തുന്നത്.
കഞ്ഞിവെള്ളം, അരികഴുകിയ വെള്ളം എന്നിവയെല്ലാം ഇനി കളയേണ്ട. ഇതെല്ലാം ഒരു ബക്കറ്റില് ശേഖരിച്ചുവെക്കുക. 15 ലിറ്ററോളം വെള്ളമാണ് ഇത്തരത്തില് നമുക്ക് ആവശ്യം. ഇതിലേക്ക് നേര്പ്പിച്ച അര ലിറ്റര് തൈര് ചേര്ക്കാം. നന്നായി കുതിര്ത്ത 250 ഗ്രാം കടലപ്പിണ്ണാക്ക്. തേയില വെള്ളം, കുറച്ച് പച്ചചാണകം എന്നിവയും ചേര്ത്ത് നല്ലപോലെ ഇളക്കുക. ശേഷം ഇത് മൂന്ന് ദിവസം വെക്കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് മാവിന്റെ ചുവട്ടില് നിന്ന് ഒരു മീറ്റര് മാറി 2 അടി താഴ്ച്ചയില് ഒരു തടമെടുത്ത് ഇതിന്റെ പകുതി ലായനി ഒഴിച്ച് മണ്ണിട്ട് മൂടാം. ഇനി 15 ദിവസത്തിനു ശേഷം ബാക്കി വന്ന ലായനിയും ഇതേ രീതിയില് ചെയ്യാം.
ആഴ്ച്ചയില് രണ്ട് തവണ മരത്തെ പുക കൊള്ളിക്കുന്നതും ഗുണകരമാണ്.
തളിരിലകള് കൊഴിയുന്നത്
മാവിന്റെ തളിരികള് കൊഴിയുന്നത് നമ്മുടെ ശ്രദ്ധയില്പെട്ടിട്ടുണ്ടാകും. ചില വണ്ടുകളാണ് ഇതിന് കാരണം. വണ്ടുകളുടെ ആക്രമണം ഇല്ലാതാക്കാന് ഏതെങ്കിലും ഒരു ഫങ്കിസൈഡുകള് തളിച്ചുകൊടുത്താല് മതി. ഇതിനും പ്രകൃതിദത്തമായ മാര്ഗങ്ങളുണ്ട്. ഇതിനായി അരലിറ്റര് കട്ടത്തൈരാണ് ആവശ്യം. തൈരിലേക്ക് ഒരു ടേബിള് സ്പൂണ് മഞ്ഞള്പൊടി കൂടി ചേര്ത്തുകൊടുക്കണം. നാടന് മഞ്ഞള്പൊടിയായിരിക്കാന് പ്രത്യേകം ശ്രദ്ധിക്കുക. ഇത് മിക്സ് ചെയ്ത് കുറച്ച് വെള്ളമൊഴിച്ച് അരിച്ച് ഇലകളില് സ്േ്രപ ചെയ്ത് കൊടുക്കുക.
ഇത്തരത്തില് ഇലകള് കൊഴിയുന്നത് കണ്ടില്ലെന്ന് നടിക്കുമ്ബോള് ഇനി വരുന്ന സീസണില് ഉണ്ടാകുന്ന മാങ്ങകളുടെ എണ്ണത്തില് കുറവ് വരാന് കാരണമാകും