
കോട്ടയം: മാമ്പഴം വെച്ച് ഒരു കിടിലൻ കേക്ക് ഉണ്ടാക്കിയാലോ? ഒരു വെറൈറ്റി മാമ്പഴ കേക്ക്. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
പാല്‍- 1/2 കപ്പ്
പഞ്ചസാര- 1/2 കപ്പ്
മാമ്ബഴം- 1/2 കപ്പ്
എണ്ണ- 1/4 കപ്പ്
മൈദ- 1 കപ്പ്
ബേക്കിങ് പൗഡർ- 1 ടീസ്പൂണ്‍
ബേക്കിങ് സോഡ- 1 /4 ടീസ്പൂണ്‍
മഞ്ഞ ഫുഡ് കളർ- 4 തുള്ളി
തയ്യാറാക്കുന്ന വിധം

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു മാമ്പഴം കഴുകി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി നന്നായി അരച്ചെടുക്കാം. ഇതൊരു ബൗളിലേയ്ക്കു മാറ്റാം. ഇതിലേയ്ക്ക് അര കപ്പ് പഞ്ചസാര പൊടിച്ചതും കാല്‍ കപ്പ് എണ്ണയും ചേർത്തിളക്കി യോജിപ്പിക്കാം. ഒരു കപ്പ് മൈദ അരിച്ചെടുത്തും ലഭ്യമെങ്കില്‍ നാല് തുള്ളി മഞ്ഞ ഫുഡ് കളറും ചേർക്കാം. ശേഷം ഒരു ടീസ്പൂണ്‍ ബേക്കിങ് പൗഡറും, കാല്‍ ടീസ്പൂണ്‍ ബേക്കിങ് സോഡയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അല്‍പ സമയം മാറ്റി വെയ്ക്കാം. ഒരു നോണ്‍സ്റ്റിക് പാൻ അടുപ്പില്‍ വെച്ചു ചൂടാക്കാം. അതിനു മുകളില്‍ നോണ്‍സ്റ്റിക് അപ്പച്ചട്ടി വെയ്ക്കാം. ഇതിലേയ്ക്ക് മാവ് ഒഴിച്ച് അടച്ചു വെച്ച് വേവിച്ചെടുക്കാം.