play-sharp-fill
മംഗളൂരുവിൽ കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് ബെഹ്‌റ ; അംഗീകൃത തിരിച്ചറിയൽ കാർഡുകൾ ഉണ്ടായിരുന്നില്ലെന്ന് കർണാടക പൊലീസ്

മംഗളൂരുവിൽ കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് ബെഹ്‌റ ; അംഗീകൃത തിരിച്ചറിയൽ കാർഡുകൾ ഉണ്ടായിരുന്നില്ലെന്ന് കർണാടക പൊലീസ്

 

സ്വന്തം ലേഖിക

തിരുവനന്തപുരം: റിപ്പോർട്ടിംഗിനിടെ മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. കർണാടക ഡി.ജി.പിയുമായി ഇക്കാര്യം സംസാരിച്ചെന്നും ബെഹ്റ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, അംഗീകൃത തിരിച്ചറിയൽ രേഖകകൾ ഇല്ലാത്തതിനാലാണ് മലയാളി മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതെന്ന് കർണാടക സിറ്റി കമ്മീഷ്ണർ പി.എസ് ഹർഷ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടിയിലായിട്ടുള്ളവർക്ക് കേരള സർക്കാരിന്റെ അംഗീകൃത തിരിച്ചറിയൽ കാർഡോ മാധ്യമ സ്ഥാപനത്തിന്റെ തിരിച്ചറിയൽ രേഖയോ ഉണ്ടായിരുന്നില്ലെന്നും കേരളത്തിലെ പി.ആർ.ഡിയുമായി മാധ്യമ പ്രവർത്തകർ നൽകിയ രേഖ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കർണ്ണാടകത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവ പശ്ചാത്തലത്തിൽ റിപ്പോർട്ടിംഗിനെത്തിയവരെയാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്.

മാധ്യമപ്രവർത്തകരുടെ ക്യാമറയടക്കമുള്ള ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന വെൻലോക്ക് ആശുപത്രിക്ക് സമീപത്ത് നിന്ന് റിപ്പോർട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവർത്തകരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിയത്.