കോട്ടയം മാങ്ങാനം ആനത്താനത്തിന് സമീപം കൂറ്റൻ മൺതിട്ട ഇടിഞ്ഞു വീണു: ഒരു വീടിനും, ആരാധനാലയത്തിനും കേടുപാടുകൾ: മണ്ണിടിഞ്ഞത് 30 അടി ഉയരത്തിൽ നിന്ന്: വീണ്ടും മണ്ണിടിച്ചിൽ സാധ്യത: ആശങ്കയോടെ നാട്ടുകാർ: ഒഴിവായത് വൻ ദുരന്തം.
കോട്ടയം :വിജയപുരം പഞ്ചായത്തിലുൾപ്പെടുന്ന ആനത്താനം താമരശ്ശേരിയിൽ കൂറ്റൻ മൺതിട്ട ഇടിഞ്ഞു വീണ് ഒരു വീടിനും, ചർച്ച് ഓഫ് ഗോഡ് ആരാധനാലയത്തിനും കേടുപാടുകൾ സംഭവിച്ചു.
പഞ്ചായത്തിലെ 12-ാംവാർഡ് താമരശേരി ആനത്താനത്താണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ അപകടം ഉണ്ടായത്.
വീടിന്റെയും, ചർച്ച് ഓഫ് ഗോഡ് ഹാളിന്റെയും പിൻഭാഗത്തക്കോണ് 30 അടി ഉയരത്തിൽ നിന്നും ഭീമൻ കല്ലും, ഒപ്പം മൺതിട്ടയും കൂടി ഇടിഞ്ഞ് വീണത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രദേശവാസിയായ കോതകേരിൽ അന്നമ്മ മാത്യുവിന്റെ വീടിന് പിന്നിലേക്കാണ് മണ്ണും, കല്ലും വന്ന് വീണത്.
വൻ ശബ്ദത്തോടെ മണ്ണ് തിട്ട ഇടിഞ്ഞ് വീണതെന്നും ഇവർ പറയുന്നു. ഈ സമയം മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് ആരും നിൽക്കാതിരുന്നതാണ് മറ്റ് ദുരന്തങ്ങൾ ഒഴിവാകാൻ കാരണമായതെന്നും വീട്ടുകാർ പറഞ്ഞു.
മൺ തിട്ടയിൽ നിന്നും ഉരുണ്ട് വീണ കല്ല് ചർച്ച് ഓഫ് ഗോഡ് ആരാധനാലയത്തിൻ്റെ പാരിഷ് ഹാളിലും വന്നിടിച്ച് ഹാളിന്റെ ഒരു ഭാഗം തകർന്ന് വലിയ ദ്വാരമായി രൂപപ്പെട്ടു.
കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ വീണ്ടും ഇവിടെ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിൽ പ്രദേശ വാസികൾ ആശങ്കയിലുമാണ്..
അപകട വിവരം അറിഞ്ഞ് വിജയപുരം പഞ്ചായത്ത് അംഗം ബിനു മറ്റത്തിൽ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി സോമൻകുട്ടി, വൈസ് പ്രസിഡൻ്റ് രജനി സന്തോഷ്, തഹസീൽദാർ സതീഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി അനീഷ് കുമാർ,
വിജയപുരം വില്ലേജ് ഓഫിസർ പ്രമോദ്, ഫീൽഡ് ഓഫിസർ മഹേഷ് എന്നിവർ സ്ഥലം സന്ദർശിച്ച് നിർദേശങ്ങൾ നൽകി.