മാങ്ങാനം ഗുരുമന്ദിരത്തിന് നേരെ ആക്രമണം നടത്തിയ സംഭവം : യുവാവ് പൊലീസ് പിടിയിൽ ; പിടിയിലായത് പുതുപ്പള്ളി സ്വദേശി ;വീഡിയോ കാണാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ
തേർഡ് ഐ ബ്യൂറോ
കോട്ടയം: മാങ്ങാനം എസ്.എൻ.ഡി.പി ശാഖാ ഗുരുമന്ദിരത്തിന് നേരെ ആക്രമണം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. അക്രമണം നടത്തിയ പുതുപ്പള്ളി തച്ചകുന്ന് കുന്നേൽ വീട്ടിൽ അഖിൽ (പ്രിൻസ് -26) ആണ് പൊലീസ് പിടിയിലായത്.
ഇയാൾ കഞ്ചാവ് ലഹരിക്ക് അടിമപ്പെട്ടയാളെന്ന് പൊലീസ് വ്യക്തമാക്കി.ചൊവ്വാഴ്ച രാത്രി 12.30 നാണ് മാങ്ങാനം പുതുപ്പള്ളി റോഡരികിലുള്ള എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ ഗുരുദേവക്ഷേത്രത്തിനു നേരെ ആക്രമണം ഉണ്ടായത്. മുഖം മറച്ച് എത്തിയ അക്രമി ക്ഷേത്രത്തിനുള്ളിലെ കൽവിളക്ക്, ഗണപതിഹോമം നടത്തുന്ന മണ്ഡലം, ഓംവിളക്ക് എന്നിവ അടിച്ചു തകർക്കുകയും ചെയ്തു. രാവിലെ നടക്കാനെത്തിയ ആളുകൾ ഇയാൾ അക്രമം നടത്തുന്നത് കണ്ടിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടൊപ്പം യുവാവ് ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ എല്ലാം തന്നെ സിസിടിവി ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കമ്പിവടിയ്ക്കു സമാനമായ ആയുധം ഉപയോഗിച്ചാണ് ഇയാൾ ആക്രമണം നടത്തിയിരിക്കുന്നതെന്നു സിസിടിവിയിൽ വ്യക്തമാണ്. ഇവ ഉപയോഗിച്ച് ഓരോ സാധനങ്ങളായി ഇയാൾ അടിച്ചു തകർക്കുകയായിരുന്നു.
രാവിലെ ക്ഷേത്രത്തിൽ കമ്മിറ്റി അംഗങ്ങൾ എത്തിയപ്പോഴാണ് ആക്രമണം നടന്ന വിവരം അറിയുന്നത്. തുടർന്നാണ് ഇവർ വിവരം പൊലീസിൽ അറിയിച്ചത്. ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.പി ബിനോയ് പ്രതിയെ അറസ്റ്റ് ചെയ്തു. എസ്.ഐ രഞ്ജിത്ത് വിശ്വനാഥനും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.