മാങ്ങാനം തുരുത്തേൽപ്പാലത്തിന് സമീപം ഡ്യൂക്കും കാറും കൂട്ടിയിടിച്ചു: അപകടത്തിൽ ഡ്യൂക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്; പരിക്കേറ്റത് മുൻ കൗൺസിലറുടെ മകന്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: മാങ്ങാനം തുരുത്തേൽപ്പാലത്തിന് സമീപം അമിത വേഗത്തിൽ പാഞ്ഞെത്തിയ ഡ്യൂക്ക് ബൈക്ക് നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും തെറിച്ച് വീണ യുവാവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നഗരസഭ മുൻ കൗൺസിലർ വി.കെ അനിൽകുമാറിന്റെ (ടിറ്റോ) മകൻ അഭിജിത്തിനാ(18)ണ് അപകടത്തിൽ പരിക്കേറ്റത്.


വെള്ളിയാഴ്ച വൈകിട്ട് 3.25 ന് കഞ്ഞിക്കുഴി – പുതുപ്പള്ളി റോഡിൽ മാങ്ങാനം തുരുത്തേൽപ്പാലത്തിന് സമീപത്തായിരുന്നു അപകടം. പുതുപ്പള്ളി ഭാഗത്തേയ്ക്ക് അമിത വേഗത്തിൽ പോകുകയായിരുന്നു യുവാവ്. ഈ സമയം എതിർദിശയിൽ നിന്നും വന്ന കാറുമായി ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്ക് പാഞ്ഞു വരുന്നത് കണ്ട് കാർ വെട്ടിച്ചുമാറ്റിയെങ്കിലും മുന്നിൽ ഇടിച്ച ശേഷം ബൈക്ക് മറിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ യുവാവ് റോഡിൽ തെറിച്ചു വീഴുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് യുവാവിനെ നിലത്തു നിന്നും എടുത്തു. സ്ഥലത്ത് എത്തിയ പൊലീസ് കൺട്രോൾ റൂം വാഹനത്തിലാണ് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. കയ്ക്ക് ഒടിവുണ്ടായിട്ടുണ്ട്. നെറ്റിയിലും സാരമായി പരിക്കേറ്റിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസ് കൺട്രോൾ റൂം സംഘം സ്ഥലത്ത് എത്തി.