മീശയും താടിയും വടിപ്പിച്ചു, തീപ്പെട്ടിക്കൊള്ളി കൊണ്ട് മുറി അളപ്പിച്ചു ; മംഗളൂരുവിൽ വിദ്യാർത്ഥികളെ റാഗ് ചെയ്ത കോട്ടയം സ്വദേശിയടക്കം 11 മലയാളി വിദ്യാർത്ഥികൾ പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മംഗളൂരു: അഞ്ച് ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്ത പതിനൊന്ന് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ. ജൂനിയിർ വിദ്യാർത്ഥികളെ റാഗ് ചെയ്ത മംഗളൂരു ഉളളാൾ കനച്ചൂർ മെഡിക്കൽ സയൻസിലെ മലയാളി വിദ്യാർത്ഥികളെയാണ് പൊലീസ് പിടികൂടിയത്.

ജൂനിയറായി എത്തിയ മലയാളി വിദ്യാർത്ഥികളുടെ താടിയും മീശയും വടിപ്പിച്ചായിരുന്നു മലയാളികളായ സീനിയർ വിദ്യാർത്ഥികൾ റാഗിംഗ് നടത്തിയത്. ഫിസിയോതെറാപ്പി, നഴ്‌സിംഗ് വിദ്യാത്ഥികളാണ് അറസ്റ്റിലായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട്, കോട്ടയം, പത്തനംതിട്ട. കാസർകോട്, മലപ്പുറം ജില്ലകളിൽ നിന്നെത്തിയ പതിനൊന്ന് വിദ്യാർത്ഥികളെയാണ് സംഭവത്തിൽ പൊലീസ് പിടികൂടിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി തുടർച്ചയായി റാഗ് ചെയ്തതിന് പിന്നാലെ ഇരയാക്കപ്പെട്ട കുട്ടികൾ കോളേജ് അധികൃതർക്ക് പരാതി നൽകുകയായിരുന്നു.

ജൂനിയർ വിദ്യാർത്ഥികളെ കൊണ്ട് താടിയും മീശയും വടിപ്പിക്കുകയും, തീപ്പെട്ടിക്കൊളളി കൊണ്ട് മുറി അളപ്പിക്കുകയും എണ്ണിപ്പിക്കുകയും ചെയ്യുകയായിരുന്നു ഇവർ. കുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോളേജ് അധികൃതർ പൊലീസിനെ സമീപിക്കുകയായിരുന്നു.

കേസിൽ ഗുരുതരമായ വകുപ്പുകളാണ് പ്രതികൾക്ക് എതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കർണാടകയിൽ റാഗിംഗിന് എതിരെ പുതുതായി കൊണ്ടുവന്ന നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.