
മംഗളൂരു: ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞ് മലയാളി യുവാവ് മരിച്ചു.
മംഗളൂരു നഗരത്തിനടുത്ത് തിങ്കളാഴ്ച രാത്രി 11.40-നാണ് അപകടം.
മലപ്പുറം അരീക്കോട് താഴെ കൊഴക്കോട്ടൂര്‍ എം.പി. ഹൗസില്‍ അബ്ദുല്‍ കബീറിന്റെ മകന്‍ മുഹമ്മദ് അമല്‍ (28) ആണ് മരിച്ചത്.
കാറിലുണ്ടായിരുന്ന സുഹൃത്തായ ആലപ്പുഴ സ്വദേശി ഫര്‍സാന നാസര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. അമലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യേനപ്പോയ കോളേജില്‍ ഫിസിയോതെറാപ്പി പഠനം പൂര്‍ത്തിയാക്കിയശേഷം മറ്റൊരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലിചെയ്യുകയായിരുന്നു. ബന്ധുക്കളെത്തി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
കാര്‍ അപകടം നടന്നശേഷം തൊട്ടുപിന്നാലെ വന്ന ലോറി പെട്ടെന്ന് ബ്രേക്കിട്ടത്തോടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു. ലോറിയിലെ ആര്‍ക്കും പരിക്കില്ല. കദ്രി ട്രാഫിക് പോലീസ് കേസെടുത്തു. സക്കീനയാണ് മുഹമ്മദ് അലിന്റെ മാതാവ്. സഹോദരങ്ങള്‍: അമീന്‍, അലന്‍, ശിഫ, ഫിദ.