play-sharp-fill
മംഗളൂരുവിൽ മലയാളി മാധ്യമപ്രവർത്തകരടക്കം കസ്റ്റഡിയിൽ ; റിപ്പോർട്ടിങ്ങിന് പൊലീസ് വിലക്ക്

മംഗളൂരുവിൽ മലയാളി മാധ്യമപ്രവർത്തകരടക്കം കസ്റ്റഡിയിൽ ; റിപ്പോർട്ടിങ്ങിന് പൊലീസ് വിലക്ക്

 

സ്വന്തം ലേഖിക

മംഗളുരു: നിരോധനാജ്ഞ നിലനിൽക്കുന്ന മംഗളുരുവിൽ മലയാളി മാധ്യമപ്രവർത്തകരടക്കം പൊലിസ് കസ്റ്റഡിയിൽ. വെള്ളിയാഴ്ച രാവിലെ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണു മാധ്യമപ്രവർത്തകരെ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽനിന്നു തടയുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്.

മാധ്യമ സംഘത്തിൽനിന്നു കാമറ അടക്കമുള്ള ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തു. മംഗലാപുരത്തുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന വെൻലോക്ക് ആശുപത്രിക്കു സമീപം റിപ്പോർട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവർത്തകരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തതെന്നാണു വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മംഗളൂരുവിൽ നടന്ന പ്രതിഷേധത്തിനിടെ രണ്ടു പേരെ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ മംഗളൂരൂ കമ്മീഷണറേറ്റ് പരിധിയിൽ മുഴുവൻ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.