play-sharp-fill
മംഗലാപുരത്ത് മലയാളി വിദ്യാർത്ഥികൾക്ക് നേരെ താമസസ്ഥലത്ത് വച്ച് ക്രൂരമായ റാഗിങ്ങ് ;റാഗിങ്ങ് നടത്തിയ ഒൻപത് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ : പുറത്ത് നടന്ന സംഭവത്തിൽ ഉത്തരവാദിത്വമില്ലെന്ന് കോളജ് അധികൃതർ

മംഗലാപുരത്ത് മലയാളി വിദ്യാർത്ഥികൾക്ക് നേരെ താമസസ്ഥലത്ത് വച്ച് ക്രൂരമായ റാഗിങ്ങ് ;റാഗിങ്ങ് നടത്തിയ ഒൻപത് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ : പുറത്ത് നടന്ന സംഭവത്തിൽ ഉത്തരവാദിത്വമില്ലെന്ന് കോളജ് അധികൃതർ

സ്വന്തം ലേഖകൻ

മംഗളൂരു: മലയാളി കോളജ് വിദ്യാർത്ഥികൾക്ക് നേരെ താമസസ്ഥലത്ത് വച്ച് ക്രൂരമായ റാഗിങ്ങ്. റാഗിങ്ങ് നടത്തിയ ഒൻപത് വിദ്യാർത്ഥികളെ പൊലീസ് പിടികൂടി. ശ്രീനിവാസ് കോളേജ് വളച്ചിൽ കാമ്പസിലെ ഒന്നാംവർഷ വിദ്യാർത്ഥികളാണ് റാഗിങ്ങിന് ഇരയായത്.

സംഭവത്തിൽ ഒന്നാം വർഷ ബി.ഫാം വിദ്യാർത്ഥി കാസർകോട് സ്വദേശി അഭിരാജിന്റെ പരാതിയിലാണ് ഒൻപത് പേർ പിടിയിലാത്. ഇതേ കോഴ്‌സിന് പഠിക്കുന്ന സീനിയർ വിദ്യാർത്ഥികളായ ജിഷ്ണു (20), പി.വി.ശ്രീകാന്ത് (20), അശ്വന്ത് (20), സായന്ത് (22), അഭിരത്ത് രാജീവ് (21), പി.രാഹുൽ (21), ജിഷ്ണു (20), മുഖ്താർ അലി (19), മുഹമ്മദ് റസീം (20) എന്നിവരെയാണ് മംഗളൂരു റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റിലായ മുഴുവൻ വിദ്യാർത്ഥികളും മലയാളികളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ കോളേജ് മാനേജ്‌മെന്റ് നടപടിയെടുക്കാത്തതിനെത്തുടർന്നാണ് വിദ്യാർത്ഥികൾ പൊലീസിനെ സമീപിച്ചത്. താടിയും മുടിയും വടിച്ചുകളയണമെന്നാവശ്യപ്പെട്ട്അഭിരാജിനെയും സഹപാഠിയെയും സീനിയർ വിദ്യാർത്ഥികൾ ജനുവരി 10ന് കോളേജിൽവെച്ച് ഭീഷണിപ്പെടുത്തിയിരുന്നു.

രണ്ടുദിവസം കഴിഞ്ഞ് വീണ്ടും ഇതേ തരത്തിൽ ഭീഷണിപ്പെടുത്തുകയും രണ്ടുപേരോടും സീനിയർ വിദ്യാർത്ഥികളുടെ താമസസ്ഥലത്ത് എത്താൻ ആവശ്യപ്പെടുകയും ചെയ്തു.ഇതനുസരിച്ച് അഭിരാജും കൂട്ടുകാരും സീനിയർ വിദ്യാർത്ഥികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തെത്തി. അതോടെ ഇവരെ സംഘം ചേർന്ന് മർദിക്കുകയും അസഭ്യം പറയുകയുകയായിരുന്നു.

ഇതേ സമയം സീനിയർ വിദ്യാർത്ഥികൾ വിളിച്ചുവരുത്തിയ മറ്റ് നാല് ജൂനിയർ വിദ്യാർത്ഥികളും അവിടെയുണ്ടായിരുന്നു. ഇവരും ക്രൂരമായ റാഗിങ്ങിനിരയായി.തുടർന്ന് അഭിരാജ് പഠനം നിർത്തി നാട്ടിലേക്ക് മടങ്ങി. ഇനി കോളേജിലേക്ക് പോകുന്നില്ലെന്ന് അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് റാഗിങ് വിവരം പുറത്തറിഞ്ഞത്.

എന്നാൽ വിദ്യാർത്ഥികളുടെ താമസസ്ഥലത്ത് നടന്ന സംഭവമായതിനാൽ ഉത്തരവാദിത്തമില്ലെന്നാണ് കോളജ്
മാനേജ്‌മെന്റിന്റെ വാദം. എന്നാൽ കോളജിലെ വിദ്യാർത്ഥികൾ എവിടെയായാലും റാഗിങ്ങിന് വിധേയരാകുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് മാനേജ്‌മെന്റിന്റെ ഉത്തരവാദിത്വമാണെന്നും ഈ ഉത്തരവാദിത്വത്തിൽ നിന്നും കോളജിന് മാറിനിൽക്കാനാവില്ലെന്നും റാഗിങ്ങിനെതിരേ കർശന നടപടി കൈക്കൊള്ളണമെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.