
സ്വന്തം ലേഖകൻ
മംഗലപുരം: ഭാര്യാപിതാവിനെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ മരുമകൻ അറസ്റ്റിൽ. മുരുക്കുംപുഴ ശൈലജ ഭവനിൽ ബൈജുവിനെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ മുരുക്കുംപുഴ ജോഭവനിൽ ജോമോനെ(25) ആണ് അറസ്റ്റിലായത്. മംഗലപുരം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി 7.30 ഓടെയാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന ജോമോൻ ഭാര്യപിതാവായ ബൈജുവിനെ ഫോണിൽ വിളിക്കുകയും ഇരുവരും വാക്കുതർക്കമുണ്ടാവുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ വിവരം ബൈജു ജോമോന്റെ പിതാവിനെ അറിയിച്ചതിനാണ് ജോമോൻ ബൈജുവിനെ വെട്ടിയത്. തലയിൽ വെട്ടേറ്റ ബൈജു ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ജോമോനെ പിടിച്ചു മാറ്റുന്നതിനിടെ ബൈജുവിന്റെ മകൻ നന്ദുവിനും പരിക്കേറ്റിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.