play-sharp-fill
മരങ്ങാട്ട് പള്ളിയിൽ കോവിഡ് ചികിത്സാ കേന്ദ്രം ആരംഭിച്ചു

മരങ്ങാട്ട് പള്ളിയിൽ കോവിഡ് ചികിത്സാ കേന്ദ്രം ആരംഭിച്ചു

സ്വന്തം ലേഖകൻ

മരങ്ങാട്ടുപിള്ളി: ഗ്രാമപഞ്ചായത്ത് ലേബർ ഇന്ത്യ ഗുരുകുലത്തിൽ സജ്ജമാക്കുന്ന കോവിഡ് 19 ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ സജ്ജമായി. യൂത്ത് കോൺഗ്രസ് മരങ്ങാട്ടുപിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പത്തിലധികം യൂത്ത് കെയർ വോളന്റിയർമാരാണ് സന്നദ്ധ സേവനത്തിലൂടെ ചികിത്സാ കേന്ദ്രം സജ്ജീകരിച്ചത്.

മാസങ്ങളായി അടച്ചിട്ടിരുന്ന ഗുരുകുലം ഹോസ്റ്റൽ വൃത്തിയാക്കിയാണ് രണ്ട് ദിവസം കൊണ്ട് നാല് വാർഡുകളിലായി 100 കിടക്കകൾ ഉള്ള ആശുപത്രിയായി ക്രമീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്ത് പ്രസിഡന്റ് ആൻസമ്മ സാബുവിന്റെ നേതൃത്വത്തിൽ പഞ്ചായത്ത്- ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർ മേൽനോട്ടം വഹിച്ചു.

സന്നദ്ധസേവനത്തിന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സൈജു ജോസഫ്, കെ എസ് യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ്, ജിബിൻ ജോസ് നടയ്ക്കൻ, അരുൺ പി തങ്കച്ചൻ, ശ്രീരാജ് എസ് ചന്ദ്രൻ, ജിതിൻ ജോസഫ്, പ്രസാദ് കുര്യൻ, ജോജോ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.