video
play-sharp-fill

മംഗളാദേവി ചിത്ര പൗർണമി ഉത്സവം മെയ് 12ന്; ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാന യോഗം കുമളി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ ചേർന്നു

മംഗളാദേവി ചിത്ര പൗർണമി ഉത്സവം മെയ് 12ന്; ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാന യോഗം കുമളി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ ചേർന്നു

Spread the love

ഇടുക്കി: മംഗളാദേവി ചിത്രാപൗർണമി ഉത്സവം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിന്ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ അന്തർ സംസ്ഥാനയോഗം കുമളി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ ചേർന്നു.മേയ് 12 നാണ് കേരള തമിഴ്നാട്സർക്കാരുകൾ ചേർന്ന് ഉത്സവം നടത്തുക.

ഭക്തർക്കായി വിവിധ വകുപ്പുകൾ ഏർപ്പെടുത്തുന്ന സജ്ജീകരണങ്ങൾ ഇടുക്കി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെയും തേനി ജില്ലാ കളക്ടർ രഞ്ജിത്ത് സിംഗിന്റെസാന്നിദ്ധ്യത്തിൽ ഇരു സംസ്ഥാനങ്ങളിലെയും വിവിധ വകുപ്പ് തലവൻമാരുടെ അവലോകന യോഗത്തിൽ വിലയിരുത്തി. നിയന്ത്രണങ്ങൾക്ക് വിധേയമായി, ബുദ്ധിമുട്ടില്ലാതെ ഭക്തർക്ക് ക്ഷേത്രദർശനത്തിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.

കേരളത്തിനും തമിഴ്നാടിനും മൂന്ന് വീതം പൊങ്കാലകളാണ് അനുവദിക്കുക. കൂടുതൽ പൊങ്കാല അനുവദിക്കണമെന്നും ദർശന സമയം വർധിപ്പിക്കണമെന്നും ഭക്തരുടെ സംഘടന പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമളി ബസ് സ്റ്റാൻഡ്, അമലാംമ്പിക സ്‌കൂൾ, കൊക്കരകണ്ടം എന്നിവിടങ്ങളിൽ ചെക്ക് പോസ്റ്റ് ഏർപ്പെടുത്തി വാഹനങ്ങൾ പരിശോധിക്കും. കൂടുതൽ ടോയ്ലറ്റ് സൗകര്യം സജ്ജമാക്കും. മലയാളത്തിലും തമിഴിലും ദിശാ സൂചന ബോർഡുകൾ സ്ഥാപിക്കും. മലയാളത്തിലും തമിഴിലും അനൗൺസ്‌മെന്റ് നടത്തും. താൽക്കാലിക ടോയ്ലറ്റുകൾ ഒരുക്കും. ഫയർഫോഴ്സ് സേവനം ഉണ്ടായിരിക്കും. ചൂട് വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ അടിയന്തിര ഘട്ടത്തിൽ മുൻകരുതൽ സ്വീകരിക്കാനും ഫയർഫോഴ്സിന് നിർദേശം നൽകിയിട്ടുണ്ട്.

ബാരിക്കേഡുകൾ, ലൈറ്റ് ക്രമീകരണങ്ങൾ, മൈക്ക്, കംഫർട്ട് സ്റ്റേഷനുകൾ, വൈദ്യസഹായം, ക്യു സംവിധാനം തുടങ്ങിയ ക്രമീകരണങ്ങൾ കുമളി ഗ്രാമപഞ്ചായത്ത് സജ്ജമാക്കും.

യോഗത്തിൽ ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ്, ജില്ലാ പൊലീസ് സൂപ്രണ്ട് വിഷ്ണു പ്രതീക്, ശ്രീവില്ലിപുത്തൂർ മേഘമലൈ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ആനന്ദ്, തേനി ഡിഎഫ്ഒ ആർ. സമർഥ, പെരിയാർ ടൈഗർ റിസർവ് അസി. ഡയറക്ടർ ഐ.എസ്. സുരേഷ് ബാബു, ഇരു സംസ്ഥാനങ്ങളിലെയും വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.