സ്വന്തം ലേഖിക
കൊച്ചി: കഴിഞ്ഞ ദിവസം പുലർച്ചെ ഇടപ്പള്ളിയിൽ വാഹനാപകടത്തിൽ മരിച്ച നഴ്സിംഗ് വിദ്യാർത്ഥിനി മൻഫിയ സുഹൃത്തിൻ്റെ പിറന്നാള്‍ ആഘോഷമുണ്ടെന്നു പറഞ്ഞാണ് വീട്ടില്‍നിന്നും ഇറങ്ങിയത്.
പുലര്‍ച്ചെ ഒന്നരയോടെ വീട്ടുകാരമായി മന്‍ഫിയ സംസാരിച്ചിരുന്നു. ഉടന്‍ മടങ്ങിയെത്തുമെന്നും അറിയിച്ചു. എന്നാല്‍ പുലര്‍ച്ചെ നാലുമണിക്ക് മന്‍ഫിയയുടെ മരണ വാര്‍ത്തയാണ് വീട്ടുകാരറിഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അമിത വേഗത്തില്‍ പാഞ്ഞ കാര്‍ മെട്രോ പില്ലറിലിടിച്ചായിരുന്നു മന്‍ഫിയയുടെ മരണം. പാലക്കാട് സ്വദേശി കരിംപ്പെട്ട വീട്ടില്‍ സല്‍മാനുല്‍ ഫാരിസ് (26), വരാപ്പുഴ സ്വദേശി പള്ളിയേക്കല്‍ വീട്ടില്‍ ജിബിന്‍ ജോണ്‍സണ്‍ (28) എന്നിവര്‍ക്ക് പരിക്കേറ്റു. അപകടത്തിനിടയില്‍ സംഭവിച്ചത് എന്താണെന്ന് ഒരു എത്തുംപിടിയും വീട്ടുകാര്‍ക്കില്ല.
ജിബിനും സുഹൃത്തായ മന്‍ഫിയയും കൂടി മന്‍ഫിയയുടെ വീട്ടില്‍ നിന്ന് ബൈക്കില്‍ സല്‍മാനുല്‍ വാടകയ്ക്ക് താമസിക്കുന്ന കളമശ്ശേരി എച്ച്.എം ടി. കവലയ്ക്ക് സമീപത്തെ ഫ്ളാറ്റിലേക്ക് എത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൂവരും ഭക്ഷണം കഴിച്ച ശേഷം നൈറ്റ് ഡ്രൈവിന് ഇറങ്ങി.
കാറില്‍ പാലാരിവട്ടം വരെ പോയി മടങ്ങുമ്പോള്‍ നിയന്ത്രണം വിട്ട കാര്‍ പത്തടിപ്പാലത്തിനും കളമശ്ശേരി നഗരസഭയ്ക്കും ഇടയില്‍ മെട്രോ തൂണില്‍ ഇടിച്ചു കയറുകയായിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കളമശ്ശേരി പത്തടിപ്പാലത്തിനു സമീപമായിരുന്നു അപകടം. ഇതു വഴി പോയ ഒരു കാര്‍ യാത്രക്കാരന്‍ അപകടത്തില്‍ പെട്ട മന്‍ഫിയയെയും സല്‍മാനുലിനെയും ഇടപ്പള്ളിയിലെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ മന്‍ഫിയ മരിച്ചിരുന്നു.
കാറില്‍ മന്‍ഫിയയ്ക്കും സല്‍മാനുലിനും ഒപ്പമുണ്ടായിരുന്ന ജിബിന്‍ ആശുപത്രിയില്‍ പോയില്ല. മദ്യലഹരിയിലായിരുന്ന ഇയാള്‍ അപകട സ്ഥലത്തിന് സമീപം കിടന്നുറങ്ങിയ ശേഷം വരാപ്പുഴയിലെ വീട്ടിലേക്കു പോയെന്നാണ് പൊലീസ് പറയുന്നത്. ജിബിന്‍ ആശുപത്രിയില്‍ ചികിത്സ തേടാതെ വീട്ടിലേക്ക് പോയത് അസ്വാഭാവികമാണ്. അതിനാല്‍ത്തന്നെ ജിബിന്‍ പറയുന്ന മൊഴി പൊലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. ഇയാളെ പിന്നീട് കസ്റ്റഡിയിലെടുത്തു.
സല്‍മാനുലാണ് കാര്‍ ഓടിച്ചിരുന്നത്. മുന്‍ സീറ്റിലായിരുന്നു മന്‍ഫിയ. യുവതിക്കൊപ്പം ഉണ്ടായിരുന്ന രണ്ട് യുവാക്കളും മദ്യപിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. കാറോടിച്ചിരുന്ന സല്‍മാനുല്‍ ഫാരിസിനെ പിന്നീട് അറസ്റ്റ് ചെയ്തു.
അപകടത്തില്‍ പരിക്കേറ്റ ജിബിന്‍ മുങ്ങിയതില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. നഴ്‌സിങ് വിദ്യാര്‍ത്ഥിയായ മന്‍ഫിയ മോഡലിങ്ങും ചെയ്യുന്നുണ്ടായിരുന്നു. മോഡലിങ് രംഗത്ത് കടുതല്‍ വളരണമെന്ന് അവള്‍ അഗ്രഹിച്ചിരുന്നു. അതിനിടയിലാണ് അപകടമുണ്ടായത്. മാതാവ്: നബീസ. സഹോദരന്‍: മന്‍ഷാദ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പേങ്ങാട്ടുശേരി ജുമാ മസ്ജിദില്‍ മൃതദേഹം ഖബറടക്കി.