
ബിരിയാണി പോലെ തന്നെ ഇപ്പോൾ ഡിമാൻ്റുള്ള വിഭവമാണ് മന്തി. മലയാളികൾക്ക് മന്തി എന്നുവച്ചാൽ ഒരു വികാരം തന്നെയാണ്. ബിരിയാണി പ്രേമികള്‍ ഉള്‍പ്പെടെ ഇന്ന് മന്തി പ്രേമികള്‍ ആയിമാറിയിരിക്കുകയാണ്. ഇത്രതന്നെ കഴിച്ചാലും മതിവരില്ല.
കടകളില്‍ നിന്ന് അല്ലാതെ വീട്ടില്‍ മന്തി ഉണ്ടാക്കിനോക്കിയിട്ടുണ്ടോ നിങ്ങൾ ? എന്നാല്‍ ഈസിയായി മന്തി ഉണ്ടാക്കാം, ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ.
ആവശ്യമായ ചേരുവകള

Whatsapp Group 1 | Whatsapp Group 2 |Telegram Group
- ചിക്കൻ
- ചിക്കൻ സ്റ്റോക്ക്
- മുളകുപൊടി
- മഞ്ഞള്‍പ്പൊടി
- ഉപ്പ്
- ബസ്മതി അരി
- സണ്‍ഫ്ലവർ ഓയില്‍
- സ്പൈസസ്
- കുരുമുളക്
- ഏലയ്ക്ക
- ഗ്രാമ്ബു
- നല്ല ജീരകം
- പെരും ജീരകം
- പട്ട
- ഡ്രൈ ലെമണ്‍
- ബേ ലീവ്സ്
തയാറാക്കുന്ന വിധം
ആദ്യം തന്നെ ചിക്കൻ സ്റ്റോക്ക് മുളക് പൊടി മഞ്ഞള്‍പ്പൊടി ഉപ്പ് ഓയില്‍ എന്നിവ യോജിപ്പിച്ച് ചിക്കനില്‍ തേച്ച് പിടിപ്പിച്ച് 15 മിനിറ്റ് വയ്ക്കുക. ശേഷം അരി വേവിക്കാനുള്ള വെള്ളം തിളപ്പിക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും സ്‌പൈസസും ചേർക്കുക. തിളച്ചാല്‍ അരി കഴുകി ഇടുക. പകുതി വേവാകുമ്പോള്‍ ചോറ് ഊറ്റി വയ്ക്കാം. മസാല പുരട്ടിയ ചിക്കൻ ഒരു വശം വേവിക്കുക എന്നിട്ട് മറിച്ചിടുക. ചിക്കനു മുകളില്‍ വേവിച്ച റൈസ് ഇട്ടു കൊടുക്കുക മുകളില്‍ കുറച്ചു ഓയില്‍ ഒഴിക്കുക എന്നിട്ട് മൂടി വെച്ചു 15 മിനിറ്റ് വേവിക്കുക.



