ഭിന്നശേഷി കുട്ടികൾക്ക് സ്കൂൾ ബസിൽ സീറ്റ് സംവരണം നിർബന്ധം; ഫീസ് ഇളവും പരി​ഗണിക്കണം ; മുഖ്യമന്ത്രിയുടെ നവ കേരള സദസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഭിന്നശേഷി കുട്ടികൾക്ക് സ്കൂൾ ബസിൽ സീറ്റ് സംവരണം നിർബന്ധമാക്കി. മുഖ്യമന്ത്രിയുടെ നവ കേരള സദസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മലപ്പുറം കക്കാട് ജിഎംയുപി സ്കൂൾ വിദ്യാർഥി ഫാത്തിമ സനയ്യ ആണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നത്.

ഭിന്നശേഷിക്കാരായ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സ്കൂൾ ബസിൽ ഫീസിളവ് അനുവദിക്കുന്ന കാര്യം സ്കൂളുകൾ പരി​ഗണിക്കണമെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ അതത് സ്കൂളുകളാണ് തീരുമാനം എടുക്കേണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group