
അയ്മനം : വൃശ്ചികം 1ന് ആരംഭിച്ച മണ്ഡലകാലത്തിന് സമാപനം. നവാക്ഷരി മന്ത്രത്തിന്റെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന പുണ്യ ദിനങ്ങളാണ് ഓരോ മണ്ഡലകാലവും.
ദിവസത്തെ വ്രതവും അതിനോടനുബന്ധിച്ചു നടത്തുന്ന ആചാരാനുഷ്ഠാനങ്ങളും മണ്ഡലകാലത്തിന്റെ മാത്രം പ്രത്യേകതയാണ്.
കലിയുഗവരദനായ ശ്രീ ധർമശാസ്താവിനേയും കലിയുഗ രക്ഷകനായി അവതരിച്ച അയ്യപ്പ സ്വാമിയേയും സ്തുതിച്ചു കൊണ്ടുള്ള ദൈവിക അനുഷ്ഠാനങ്ങളാണ് ഓരോ ദേശത്തും ആചരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദിവസവും പൂന്ത്രക്കാവ് ദേവി ക്ഷേത്രത്തിൽ ക്ഷേത്ര മേൽശാന്തി ശ്രീ നാരായണൻ നമ്പൂതിരിയുടെ കർമികത്വത്തിൽ കളമെഴുത്തും ചിറപ്പും നടത്തപ്പെട്ടു.
അയ്മനം ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിൽ നിന്നും പൂന്ത്രക്കാവ് ദേവി ക്ഷേത്രത്തിലോട്ട് ഭക്തരുടെ വിപുലമായ താലപ്പൊലി ഘോഷയാത്രയും ക്ഷേത്രാങ്കണത്തിൽ കളമെഴുത്തും പാട്ടും ഗുരുതിയോടും കൂടി മണ്ഡല മഹോത്സവത്തിന് സമാപനം കുറിച്ചു.




