കോളിഫ്ലവര്‍ ഉണ്ടെങ്കില്‍ ചിക്കൻ കറിയുടെ രുചിയില്‍ ഒരു കറി ഉണ്ടാക്കിയാലോ? രുചികരമായ ഒരു മഞ്ചൂരിയൻ റെസിപ്പി ഇതാ

Spread the love

കോട്ടയം: കോളിഫ്ലവർ ഉണ്ടെങ്കില്‍ ചിക്കൻ കറിയുടെ രുചിയില്‍ ഒരു കറി ഉണ്ടാക്കിയാലോ? രുചികരമായ ഒരു മഞ്ചൂരിയൻ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

കോണ്‍ഫ്ലോർ
കാശ്മീരിമുളകുപൊടി
ഉപ്പ്
കുരുമുളകുപൊടി
ഇഞ്ചി വെളുത്തുള്ളി അരച്ചത്
വെള്ളം
സണ്‍ഫ്ലവർ ഓയില്‍
ഉള്ളി തണ്ട്
ഇഞ്ചി
വെളുത്തുള്ളി
സവാള
കാപ്സിക്കം
കുരുമുളകുപൊടി
സോയ സോസ്
ചില്ലി സോസ്
തക്കാളി സോസ്
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ബൗളിലേക്ക് അര കപ്പ് കോണ്‍ഫ്ലോർ എടുത്ത് ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂണ്‍ കുരുമുളകു പൊടി, ഒരു ടേബിള്‍സ്പൂണ്‍ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് എന്നിവയോടൊപ്പം വെള്ളം ഒഴിച്ച്‌ കലക്കിയെടുക്കാം. വൃത്തിയായി കഴുകി കഷ്ണങ്ങളാക്കിയ കോളിഫ്ലവർ അതിലേക്ക് ചേർത്തിളക്കി പത്ത് മിനിറ്റ് മാറ്റി വയ്ക്കുക. ഒരു പാൻ അടുപ്പില്‍ വച്ച്‌ അല്‍പ്പം സണ്‍ഫ്ലവർ എണ്ണ ഒഴിച്ച്‌ ചൂടാക്കാം. മാറ്റി വച്ചിരുന്ന കോളിഫ്ലവർ വറുത്തെടുക്കാം.

അതേ എണ്ണയിലേക്ക് ഉള്ളിത്തണ്ട് ചെറുതായി അരിഞ്ഞതു ചേർത്തിളക്കാം. ഒരു ടേബിള്‍സ്പൂണ്‍ ഇഞ്ചി, ഒരു ടേബിള്‍സ്പൂണ്‍ വെളുത്തുള്ളി, ഒരു സവാള ചെറുതായി അരിഞ്ഞത്, അര കപ്പ് കാപ്സിക്കം എന്നിവ ചേർത്തിളക്കി വഴറ്റാം. പച്ചക്കറികള്‍ വെന്തു വരുമ്പോള്‍ ഒന്നര ടീസ്പൂണ്‍ കുരുമുളകുപൊടി, രണ്ട് ടേബിള്‍സ്പൂണ്‍ സോയ സോസ്, 4 ടേബിള്‍സ്പൂണ്‍ തക്കാളി സോസും ചേർത്തിളക്കാം. ഒന്നര ടേബിള്‍സ്പൂണ്‍ കോണ്‍ഫ്ലോർ വെള്ളത്തില്‍ കലക്കി ഇതിലേക്ക് ചേർത്തിളക്കി യോജിപ്പിക്കാം. വറുത്ത് മാറ്റി വച്ചിരിക്കുന്ന കോളിഫ്ലവർ കൂടി ചേർത്തിളക്കി അടുപ്പില്‍ നിന്ന് മാറ്റാം.