
മാനന്തവാടി : വയനാട് മാനന്തവാടി തവിഞ്ഞാൽ റൂട്ടിൽ ഒഴക്കോടിയിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.
വളാഡ് പെട്രോൾ പമ്പ് ജീവനക്കാരനായ കാട്ടിമൂല സ്വദേശി ആദിത്യൻ ആണ് മരിച്ചത്.
അപകടം നടന്ന ഉടൻ തന്നെ ആദിത്യനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്ന നിലയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അച്ഛൻ : മാൻ തോപ്പിൽ ശേഖരൻ. അമ്മ :ഇന്ദിര



