മണർകാട് സംഘം ശബരിമല യാത്ര ഡിസംബർ 16, ധനു 1 തിങ്കളാഴ്ച്ച ആരംഭിച്ചു ;40 പേരടങ്ങുന്ന സംഘമാണ് ഇത്തവണ മല ചവിട്ടുന്നത്; പെരിയ സ്വാമിമാരായ രവിമനോഹർ, പ്രകാശ് കുമാർ.എന്നിവർ സംഘത്തിൻ്റെ യാത്രക്ക് നേതൃത്വം നൽകും

Spread the love

മണർകാട് : മണർകാട് സംഘം ശബരിമല യാത്ര ഡിസംബർ 16 തിങ്കളാഴ്ച ആരംഭിച്ചു.

ഭഗവതി ക്ഷേത്രത്തിലെ ശാസ്താ സന്നിധിയിൽ ധനു 1 ന് കെട്ട് മറുക്കി എരുമേലിയിലെത്തി പരമ്പരാഗത കാനനപാതയായ പേരൂർതോട്, കാളകെട്ടി, അഴുത, കരിമല വഴി പമ്പയിൽ.

പമ്പാ സദ്യയും നടത്തി, ധനു 3 ന് രാവിലെ പമ്പാ ഗണതി ക്ഷേത്രത്തിൽ ദർശനം നടത്തി നീലമല, അപ്പാച്ചിമേട്, ശരംകുത്തി വഴി സന്നിധാനത്തെത്തി ദർശനം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെട്ടുമുറുക്കുന്ന സമയത്ത് ശാസ്താ സന്നി ധിയിൽ നീലപ്പട്ട് വിരിച്ച് ഇരുപത്തിയെട്ടര കരകളിലെ ഭക്തജനങ്ങൾ സമർപ്പിക്കുന്ന കാണിയ്ക്ക ശബരിമല സന്നിധാനത്തെ സോപാനപ്പടിയിൽ സമർപ്പിക്കും.

തന്ത്രിയിൽ നിന്ന് തീർത്ഥവും പ്രസാദവും സ്വീകരിക്കും 40 പേരടങ്ങുന്ന സംഘമാണ് ഇത്തവണ മല ചവിട്ടുന്നത്.
പെരിയ സ്വാമിമാരായ രവിമനോഹർ, പ്രകാശ് കുമാർ.എന്നിവർ സംഘത്തിൻ്റെ യാത്രക്ക് നേതൃത്വം നൽകും