
സിനിമ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങവേ അപകടം ; മണർകാട് ഐരാറ്റുനടയിൽ ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് പാമ്പാടി സ്വദേശിയായ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ
സ്വന്തം ലേഖകൻ
കോട്ടയം മണർകാട് ഐരാറ്റുനടയിൽ ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്നു സുഹൃത്തിനും ഗുരുതര പരിക്ക്. പാമ്പാടി വെള്ളൂർ പീടികപ്പറമ്പിൽ ഷോൺ ജോ മാത്യു (22) ആണ് മരിച്ചത്.
മണർകാട് സെൻ്റ് മേരീസ് കോളേജിലെ അവസാന വർഷ ഇംഗ്ലീഷ് സാഹിത്യ വിദ്യാർത്ഥിയാണ്. ഒപ്പമുണ്ടായിരുന്ന മണർകാട് സ്വദേശി ആഷിക്കിനെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച്ച രാത്രി 12:30 യോടെ കെ കെ റോഡിൽ മണർകാട് ഐരാറ്റുനടയിലായിരുന്നു അപകടം. കോട്ടയത്ത് തീയറ്ററിൽ സിനിമ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. ഐരാറ്റുനടയിൽ വച്ച് നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
തുടർന്ന് നാട്ടുകാർ ചേർന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷോൺ തിങ്കളാഴ്ച്ച രാത്രിയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചത്.
ഇന്ന് രാവിലെ 11 മണി മുതൽ ഷോൺ പഠിക്കുന്ന സെൻ്റ് മേരീസ് കോളേജിൽ പൊതു ദർശനത്തിന് വയ്ക്കും.പിന്നീട് ഗ്രാമറ്റം – കൊല്ലംകുഴി ഭാഗത്തുള്ള വസതിയിലേക്ക് കൊണ്ടു പോകും. പിന്നീട് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം വൈകുന്നേരം 3 മണിക്ക് ന് മാങ്ങാനം ചിലമ്പ്രക്കുന്ന് സെമിത്തേരിയിൽ സംസ്ക്കാരം നടക്കും.