play-sharp-fill
പൊലീസ് മുക്കിയ  പീഡനവാർത്ത തേർഡ് ഐ ന്യൂസ് പൊക്കി; ഏറ്റെടുത്ത് ദേശാഭിമാനിയടക്കമുള്ള മുഖ്യധാരാമാധ്യമങ്ങൾ; വിവാഹ വാഗ്ദാനം നല്കി യുവതിയുടെ അശ്ലീല ചിത്രങ്ങൾ വാങ്ങുകയും പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തത് മണർകാട്ടെ പമ്പുടമ

പൊലീസ് മുക്കിയ പീഡനവാർത്ത തേർഡ് ഐ ന്യൂസ് പൊക്കി; ഏറ്റെടുത്ത് ദേശാഭിമാനിയടക്കമുള്ള മുഖ്യധാരാമാധ്യമങ്ങൾ; വിവാഹ വാഗ്ദാനം നല്കി യുവതിയുടെ അശ്ലീല ചിത്രങ്ങൾ വാങ്ങുകയും പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തത് മണർകാട്ടെ പമ്പുടമ

സ്വന്തം ലേഖകൻ
കോട്ടയം: മണർകാട്ടെ പമ്പുടമയുടെ പീഡനവാർത്ത പൊലീസ് മുക്കിയെങ്കിലും തേർഡ് ഐ ന്യൂസ് തെളിവ് സഹിതം വാർത്ത പൊക്കിയതോടെ ഏറ്റെടുത്ത് ദേശാഭിമാനിയടക്കമുള്ള മുഖ്യധാരാ മാധ്യങ്ങളും, ഓൺലൈൻ മാധ്യമങ്ങളും.

10 ഗ്രാം കഞ്ചാവുമായി പിടിക്കുന്ന പ്രതിയുടെ വരെ ജനിച്ചപ്പോൾ മുതലുള്ള കഥ പറഞ്ഞ് ഫോട്ടോ സഹിതം വാർത്ത നല്കുന്ന പൊലീസ് പമ്പുടമയുടെ വാർത്ത മുക്കുകയായിരുന്നു. കഴിഞ്ഞ നവംബറിൽ ഏറ്റുമാനൂർ പൊലീസാണ് യുവതിയുടെ പരാതിയിൻമേൽ മണർകാട്ടെ പമ്പുടമ സക്കറിയായിക്കെതിരെ കേസെടുത്തത്.


പുനർവിവാഹത്തിനായി പത്രപരസ്യം നല്കുന്ന യുവതികളെ കല്യാണം ആലോചിച്ച് ഫോൺ വിളിക്കുകയും സല്ലാപം നടത്തി പ്രണയിക്കുകയുമാണ് അറുപതുകാരനായ പമ്പുടമയുടെ രീതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളുടെ ഭാര്യ മരിച്ചു പോയതാണെന്നും വില്ലേജ് ഓഫീസറാണെന്നും പേര് റോയിയെന്നാണെന്നും, മൂവാറ്റുപുഴയാണ് വീടെന്നും പറഞ്ഞാണ് യുവതിയെ വലയിൽ വീഴ്ത്തിയത്.

എന്നാൽ മണർകാട് അയർക്കുന്നം റൂട്ടിലെ ഇയാളുടെ പമ്പിന് സമീപം ഭാര്യയോടൊപ്പമാണ് ഇദ്ദേഹത്തിൻ്റെ താമസം.കോളേജ് കുട്ടികളെ പോലും നാണിപ്പിക്കും വിധം യുവതികളുമായി ഫോൺ വിളി തുടങ്ങി മണിക്കൂറുകൾക്കകം പ്രണയത്തിലാവുകയും നഗ്ന ദൃശ്യങ്ങളും വീഡിയോയും ആവശ്യപ്പെടുകയാണ് കള്ളകാമുകൻ്റെ പ്രധാന ഹോബി. വിവാഹം ചെയ്യാൻ പോകുന്നയാളല്ലേയെന്നു കരുതി യുവതി നഗ്‌നചിത്രങ്ങളും വീഡിയോയും വാട്സ്ആപ്പിൽ അയച്ച് നല്കി.

ഭർത്താവ് മരിച്ച കോട്ടയം സ്വദേശിനിയും സർക്കാർ ഉദ്യോ​ഗസ്ഥയുമായ യുവതി പുനർ വിവാഹത്തിന് പത്രപരസ്യം നല്കിയിരുന്നു.
പരസ്യം കണ്ട് റോയിയെന്ന കള്ളപ്പേരിൽ സക്കറിയാ വിളിക്കുകയും വിവാഹം ആലോചിക്കുകയുമായിരുന്നു. ആലോചന ഇഷ്ടപ്പെട്ട യുവതിയുമായി ഇയാൾ ഫോണിലൂടെ സംസാരിച്ച് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് നഗ്നചിത്രങ്ങളും വീഡിയോയും വാങ്ങുകയും ചെയ്തു.വിവാഹം കഴിക്കാൻ പോകുന്നയാളല്ലേയെന്നു കരുതി യുവതി ചിത്രങ്ങൾ നല്കി.

പിന്നീട് വീട്ടിലേക്ക് വരാനും ബന്ധുക്കളുമായി വിവാഹ ആലോചന നടത്താനും യുവതി ആവശ്യപ്പെട്ടതോടെ സക്കറിയ ഒഴിഞ്ഞ് മാറി. തുടർന്ന് ദൃശ്യങ്ങൾ ഷെയർ ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.

ഇതോടെയാണ് യുവതി ഏറ്റുമാനൂർ പൊലീസിനെ സമീപിച്ചത്. പൊലീസ് അന്വേഷണത്തിൽ സക്കറിയ നിരവധി സ്ത്രീകളുമായി അശ്ലീല സംഭാഷണങ്ങൾ നടത്തിയതായി പൊലീസ് കണ്ടെത്തി.

യുവതിയുടെ പരാതിയിൻമേൽ IPC 354D, 506, 509 ഐ ടി ആക്ട് 67 പ്രകാരം ഏറ്റുമാനൂർ പൊലീസ് കേസെടുത്തുവെങ്കിലും, വാർത്ത പുറം ലോകമറിയാതെ പൊലീസ് മുക്കുകയായിരുന്നു. തേർഡ് ഐ ന്യൂസ് തെളിവ് സഹിതം പൊലീസ് മുക്കിയ വാർത്ത പൊക്കുകയായിരുന്നു. ഇതോടെയാണ് ഇദ്ദേഹത്തിന്റെ അയൽവാസികൾ പോലും കേസിനെക്കുറിച്ചറിയുന്നത്.