
മണർകാട്: ആഗോള മരിയൻ തീർത്ഥാടനകേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ മൂന്നു നോമ്പാചരണം ഇന്നു മുതല്‍ 13 വരെ നടത്തും. ഇന്ന് രാവിലെ 10.30ന് ധ്യാനപ്രസംഗം ഫാ. പോള്‍ വർഗീസ് വെള്ളാപ്പള്ളില്‍, 11.30ന് ഉച്ചനമസ്‌കാരം.
11ന് രാവിലെ 10.30ന് ധ്യാനപ്രസംഗം ഫാ. എബിൻ വേലംകാലാ, 11.30ന് ഉച്ചനമസ്‌കാരം. 12ന് രാവിലെ 10.30ന് ധ്യാനപ്രസംഗം ഡീക്കൻ ജോണ്‍സ് കോട്ടയില്‍, 11.30ന് ഉച്ചനമസ്‌കാരം.
13ന് രാവിലെ ഏഴിന് നടക്കുന്ന വിശുദ്ധ കുർബാനയോടെ മൂന്നു നോമ്പാചരണം സമാപിക്കുമെന്നും നോമ്പ് ദിനങ്ങളില്‍ ഉച്ചനമസ്‌കാരത്തിന് ശേഷം നേർച്ചക്കഞ്ഞി ഉണ്ടായിരിക്കുന്നതാണെന്നും വികാരി ഇ.ടി. കുര്യാക്കോസ് കോർഎപ്പിസ്‌കോപ്പ ഇട്ട്യാടത്ത്, പ്രോഗ്രാം ആൻഡ് മീഡിയ കണ്‍വീനർ കുര്യാക്കോസ് കോർഎപ്പിസ്‌കോപ്പ കിഴക്കേടത്ത് എന്നിവർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group