ഓടിക്കൊണ്ടിരിക്കെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ; കോട്ടയം മണർകാട് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഓടയിലേക്ക് മറിഞ്ഞ് അപകടം

Spread the love

കോട്ടയം : മണർകാട് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഓടയിലേക്ക് മറിഞ്ഞ് അപകടം. മാരുതി സുസുക്കിയുടെ ഗ്രാൻഡ് വിതാര എന്ന കാറാണ് അപകടത്തിൽ പെട്ടത്.

ഇന്ന് വൈകിട്ട് അഞ്ചരയോടെ മണർകാട് കവലയിലെ വെയിറ്റിംഗ് ഷെഡിന് സമീപത്താണ് അപകടം ഉണ്ടായത്.

പങ്ങട സ്വദേശികളായ കുടുംബമാണ് കാറിൽ ഉണ്ടായിരുന്നത്, ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാർ ഓടിച്ചിരുന്നയാൾക്ക് പെട്ടന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയത്.