കോട്ടയം മണർകാട് കവലയിൽ വസ്ത്ര ശാലയിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന മാലിന്യത്തിന് തീ പിടിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മണർകാട് കവലയിൽ വസ്ത്ര ശാലയിലെ മാലിന്യത്തിന് തീ പിടിച്ചു.

കവലയിൽ മുൻപ് പ്രവർത്തിച്ചിരുന്ന ഡ്രസ് വേൾഡ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന മാലിന്യത്തിനാണ് തീ പിടിച്ചത്. തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ മണർകാട് പൊലീസിലും അഗ്നിരക്ഷാ സേനയിലും വിവരം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് അഗ്നി രക്ഷസേന സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ആളപായമില്ല.