play-sharp-fill
മണർകാട് പള്ളിയിൽ എട്ട്നോമ്പ് ആചരണം നാളെ തുടങ്ങും

മണർകാട് പള്ളിയിൽ എട്ട്നോമ്പ് ആചരണം നാളെ തുടങ്ങും

കോട്ടയം: മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട്‌ വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ്‌ ആചരണത്തിനു നാളെ തുടക്കം. നാളെ കൊടിമരം ഉയര്‍ത്തുന്നതോടെ ആരംഭിക്കുന്ന പെരുന്നാള്‍ എട്ടിന്‌ ഉച്ചകഴിഞ്ഞ്‌ നടക്കുന്ന പ്രദക്ഷിണത്തോടെയും നേര്‍ച്ച വിളമ്പോടെയും സമാപിക്കും.

ഇന്നു വൈകിട്ട്‌ സന്ധ്യാപ്രാര്‍ഥനയോടെ വിശ്വാസികള്‍ നോമ്പാചരണത്തിലേക്കു കടക്കും. നാളെ ഉച്ചകഴിഞ്ഞ്‌ രണ്ടിനു കൊടിമരഘോഷയാത്രയ്‌ക്കായി പള്ളിയില്‍നിന്നു പുറപ്പെടും. നാളെ മുതല്‍ ഏഴു വരെ ദിവസങ്ങളില്‍ 12ന്‌ ഉച്ചനമസ്‌കാരവും വൈകിട്ട്‌ അഞ്ചിനു സന്ധ്യാനമസ്‌കാരം ഉണ്ടായിരിക്കും.

നാളെ മുതല്‍ അഞ്ചു വരെ തീയതികളില്‍ രാവിലെ 11നും ഉച്ചകഴിഞ്ഞ്‌ 2.30നും പ്രസംഗം. ഒന്നു മുതല്‍ മൂന്നു വരെയും അഞ്ചിനും വൈകിട്ട്‌ 6.30ന്‌ ധ്യാനം. നാലിനു വൈകിട്ട്‌ 6.30നു പൊതുസമ്മേളനം. നാളെ മുതല്‍ എട്ടു വരെ കരോട്ടെ പള്ളിയില്‍ രാവിലെ ആറിനു കുര്‍ബാനയും കത്തീഡ്രല്‍ പള്ളിയില്‍ രാവിലെ 7.30ന്‌ പ്രഭാതനമസ്‌കാരവും 8.30ന്‌ മെത്രാപ്പോലീത്താമാരുടെ പ്രധാന കാര്‍മികത്വത്തില്‍ കുര്‍ബാനയും ഉണ്ടായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ്‌ മാര്‍ തീമോത്തിയോസ്‌, രണ്ടിനു സഖറിയാസ്‌ മാര്‍ പീലക്‌സിനോസ്‌, മൂന്നിനു കുര്യാക്കോസ്‌ മാര്‍ ക്ലിമ്മീസ്‌, നാലിനു കരോട്ടെ പള്ളിയില്‍ ജറുസലേം പാത്രിയര്‍ക്കല്‍ വികാര്‍ മാത്യൂസ്‌ മാര്‍ തീമോത്തിയോസ്‌, കത്തീഡ്രലില്‍ മെത്രാപ്പോലീത്തന്‍ ട്രസ്‌റ്റി ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ്‌, അഞ്ചിനു കുര്യാക്കോസ്‌ മാര്‍ ഈവാനിയോസ്‌ എന്നിവര്‍ കുര്‍ബാനയ്‌ക്കു പ്രധാനകാര്‍മികത്വം വഹിക്കും. ആറിനു അഞ്ചിന്മേല്‍ കുര്‍ബാനയ്‌ക്ക്‌ ഐസക്‌ മാര്‍ ഒസ്‌താത്തിയോസ്‌ പ്രധാന കാര്‍മികത്വം വഹിക്കും.

ഏഴിനു വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്കും നടതുറക്കല്‍ ശുശ്രൂഷയ്‌ക്കും ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവാ പ്രധാനകാര്‍മികത്വവും മാത്യൂസ്‌ മാര്‍ അപ്രേം സഹകാര്‍മികത്വവും വഹിക്കും. രാത്രി എട്ടിനു കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം. പ്രധാനപെരുന്നാള്‍ ദിനമായ എട്ടിനു കുര്യാക്കോസ്‌ മാര്‍ ദിയസ്‌കോറോസ്‌ മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ്‌ രണ്ടിനു കരോട്ടെപള്ളി ചുറ്റിയുള്ള പ്രദക്ഷിണം, ആശീര്‍വാദം. മൂന്നിനു നേര്‍ച്ചവിളമ്പ്‌ എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.

ഒമ്പതിന്‌ രാവിലെ ഏഴിനു മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്ക്‌ മാത്യൂസ്‌ മാര്‍ തേവോദോസിയോസ്‌, 10ന്‌ ഏലിയാസ്‌ മാര്‍ യൂലിയോസ്‌, 11ന്‌ കരോട്ടെ പള്ളിയില്‍ രാവിലെ ആറിനു കുര്‍ബാന, കത്തീഡ്രലില്‍ 7.30ന്‌ നമസ്‌കാരം. 8.30നു മൂന്നിന്മേല്‍ കുര്‍ബാന ഏലിയാസ്‌ മാര്‍ അത്താനാസിയോസ്‌. 12ന്‌ പൗലോസ്‌ മാര്‍ ഐറേനിയോസ്‌.

13ന്‌ യല്‍ദോസ്‌ മാര്‍ തീത്തോസ്‌. സ്ലീബാ പെരുന്നാള്‍ ദിനമായ 14ലെ കുര്‍ബാനയ്‌ക്കും വൈകിട്ട്‌ അഞ്ചിനു സന്ധ്യാനമസ്‌കാരത്തിനും നടയടയ്‌ക്കല്‍ ശുശ്രൂഷയ്‌ക്കും യൂഹാനോന്‍ മാര്‍ മിലിത്തിയോസ്‌ എന്നിവര്‍ പ്രധാനകാര്‍മികത്വം വഹിക്കും. പത്രസമ്മേളനത്തില്‍ കത്തീഡ്രല്‍ സഹവികാരിയും പ്രോഗ്രാം കോഓര്‍ഡിനേറ്ററുമായ ആന്‍ഡ്രൂസ്‌ കോര്‍ എപ്പിസ്‌കോപ്പ ചിരവത്തറ, ട്രസ്‌റ്റിമാരായ എം.പി. മാത്യു, ബിജു പി. കോര, ആശിഷ്‌ കുര്യന്‍ ജേക്കബ്‌, സെക്രട്ടറി തോമസ്‌ മാണി എന്നിവര്‍ പങ്കെടുത്തു.