മണർകാട് ക്രൗൺ ക്ലബിലെ ചീട്ടുകളി: ചീട്ടുകളി നിയന്ത്രിച്ചിരുന്നത് കത്തോലിക്കാ ബിഷപ്പിൻ്റെ അടുപ്പക്കാരനായ ഉന്നതൻ: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം മാലം സുരേഷിൻ്റെ വീട് സന്ദർശിച്ചു; മണർകാട്ടെ ചീട്ടുകളി സംഘത്തിന് ബ്ളേഡ് മാഫിയ ഗുണ്ടാ ബന്ധം
സ്വന്തം ലേഖകൻ
കോട്ടയം : മണർകാട് ടൗണിൽ ലക്ഷങ്ങൾ മറിഞ്ഞിരുന്ന ക്രൗൺ ക്ലബിലെ ചീട്ടുകളി സങ്കേതം നിയന്ത്രിച്ചിരുന്നത് കത്തോലിക്കാ സഭയിലെ ബിഷപ്പുമായി ബന്ധമുള്ള ഉന്നതൻ. സഭയിലെ സ്ഥാനം മുതലെടുത്ത ഇയാൾ ക്രൗൺ ക്ലബ് സെക്രട്ടറിയും ചീട്ടുകളി സംഘത്തെ നിയന്ത്രിക്കുകയും ചെയ്തിരുന്ന മാലം സുരേഷിനെ ഉന്നതർക്ക് പരിചയപ്പെടുത്തിയിരുന്നതായും തേർഡ് ഐ ന്യൂസ് ലൈവിന് സൂചന ലഭിച്ചു.
ക്രൗൺ ക്ലബിൽ പൊലീസ് റെയിഡ് നടത്തി ചീട്ടുകളി പിടിച്ചെടുക്കുമ്പോൾ ഇയാളും സ്ഥലത്ത് ഉണ്ടായിരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ലക്ഷങ്ങൾ മറിഞ്ഞിരുന്ന ചീട്ടുകളി കളത്തിന് സംരക്ഷണം ഒരുക്കിയിരുന്നത് ഇയാൾ ആയിരുന്നു എന്നതാണ് സൂചന. ഇയാളുമായുള്ള അടുപ്പത്തെ തുടർന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം മണർകാട് സ്വദേശിയും ക്രൗൺ ക്ലബ് സെക്രട്ടറിയും , ചീട്ടുകളിയ്ക്ക് നേതൃത്വം നൽകിയ ആളുമായ മണർകാട് മാലം വാവത്തിൽ കെ.വി സുരേഷിൻ്റെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാലം സുരേഷിൻ്റെയും ,ഈ സഭയിലെ ഉന്നതൻ്റെയും ബന്ധത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇതുവരെ മണർകാട് ചീട്ടുകളി നടന്നിരുന്നത്. ഈ ചീട്ടുകളി പൊലീസ് റെയിഡ് ചെയ്ത് പിടികൂടിയതോടെ പൊലീസിനെതിരെ പരാതി നൽകാനുള്ള ബുദ്ധിയും ഈ ഉന്നതൻ്റെ തന്നെയാണ് എന്നാണ് ലഭിക്കുന്ന സൂചനകൾ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശം അനുസരിച്ചാണ് പൊലീസ് മണർകാട് ക്രൗൺ ക്ലബിൽ ചീട്ടുകളി പിടികൂടിയത്.
ഇതിനിടെയാണ് പൊലീസിനെ പ്രതിരോധത്തിലാക്കി മണർകാട് എസ്.എച്ച്.ഒ രതീഷ് കുമാറും മാലം സുരേഷും തമ്മിലുള്ള ഓഡിയോ സന്ദേശം പുറത്ത് വന്നത്. ഈ സന്ദേശത്തിൽ രതീഷ് കുമാർ പൊലീസിനെ പൂർണമായും തള്ളിപ്പറയുന്ന നിലപാടാണ് സ്വീകരിച്ചത്.
ഇതേ തുടർന്നു ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് നടത്തിയ അന്വേഷണത്തിൽ മാലം സുരേഷുമായി കേസ് അന്വേഷിക്കുന്ന എസ്.എച്ച്.ഒ രതീഷ് കുമാറിനു ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് രതീഷ് കുമാർ അവധിയിൽ പ്രവേശിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ ബിഷപ്പുമായി മാലം സുരേഷിന് അടുത്ത ബന്ധം ആണ്. ഈ ബന്ധം ദുരുപയോഗം ചെയ്താണ് മാലം സുരേഷ് ബ്ളേഡ് മാഫിയ ഇടപാടുകൾ നടത്തുന്നത്.
കാഞ്ഞിരപ്പള്ളി ബിഷപ്പുമായുള്ള ബന്ധം മുതലെടുത്താണ് ഇയാൾ ഉന്നത രാഷ്ട്രീയ നേതാക്കളെ അടക്കം സ്വാധീനിച്ചിരിക്കുന്നത്.