മണര്‍കാട് സംഘത്തിന്‍റെ ശബരിമല യാത്ര 17ന്; 19ന് സന്നിധാനത്ത്; ഇത്തവണ മണര്‍കാട് സംഘത്തിലുള്ളത് 40 പേർ

Spread the love

മണര്‍കാട്: പതിറ്റാണ്ടുകളായി തുടരുന്ന മണര്‍കാട് സംഘത്തിന്‍റെ ശബരിമല യാത്ര 17ന് നടക്കും.

രാവിലെ ഒൻപതിന് ക്ഷേത്രത്തില്‍ നിന്നും യാത്ര ആരംഭിക്കും. 19ന് സന്നിധാനത്ത് എത്തും.

മണര്‍കാട് ഭഗവതീ ക്ഷേത്രത്തിലെ ശാസ്താ സന്നിധിയില്‍ നിന്നു കെട്ടുമുറുക്കി എരുമേലിയിലെത്തി പരമ്പരാഗത കാനനപാതയായ പേരൂര്‍തോട്, കാളകെട്ടി, അഴുത, കല്ലിടാൻകുന്ന്, കരിമല വഴി പമ്ബയില്‍ എത്തും. തുടര്‍ന്ന് പമ്പസദ്യ നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെട്ടുമുറുക്ക് സമയത്ത് ശാസ്താ സന്നിധിയില്‍ നീലപ്പട്ട് വിരിക്കും. ഇരുപത്തിയെട്ടരകരകളില്‍ നിന്നുള്ള ഭക്തജനങ്ങള്‍ സമര്‍പ്പിക്കുന്ന കാണിക്ക നീലപ്പട്ടില്‍ പണക്കിഴിയായി 19ന് ഉച്ചപൂജ സമയത്തു തിരുനടയില്‍ സമര്‍പ്പിച്ച്‌ തന്ത്രിയില്‍നിന്നു പ്രസാദവും സ്വീകരിച്ച്‌ സംഘം മടങ്ങും.

ഇത്തവണ മണര്‍കാട് സംഘത്തില്‍ 40 പേരാണു മല ചവിട്ടുന്നത്.