കോട്ടയം മണർകാട് പെൺകുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; പാമ്പാടി സ്വദേശി അറസ്റ്റിൽ

Spread the love

മണർകാട്: പെൺകുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

പാമ്പാടി വെള്ളൂർ ചിത്രഭവൻ വീട്ടിൽ അജയകുമാർ (33) നെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണർകാട് സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽ ജോർജ്, എസ്.ഐ സന്തോഷ് , സി.പി.ഓ മാരായ സജീഷ് കെ.വി, ജൂഡ് ജോസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്തു.