video
play-sharp-fill
മണർകാട് ഗ്രാമ പഞ്ചായത്തിൽ ‘പെൺ പച്ച’ പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് സൗജന്യമായി മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു; ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി  വിതരണോദ്ഘാടനം നിർവഹിച്ചു

മണർകാട് ഗ്രാമ പഞ്ചായത്തിൽ ‘പെൺ പച്ച’ പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് സൗജന്യമായി മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു; ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി വിതരണോദ്ഘാടനം നിർവഹിച്ചു

സ്വന്തം ലേഖിക

കോട്ടയം: മണർകാട് ഗ്രാമ പഞ്ചായത്തിൽ ‘പെൺ പച്ച’ പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് സൗജന്യമായി മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്തു.

ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി മണർകാട് പഞ്ചായത്ത് ഹാളിൽ വിതരണോദ്ഘാടനം നിർവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെൻസ്ട്രുവൽ കപ്പ് സ്ത്രീകൾക്ക് ആരോഗ്യപരമായ സുരക്ഷിതത്വം ഉറപ്പാക്കുന്നതോടൊപ്പം പരിസ്ഥിതിക്ക് ദോഷകരമാവുന്നില്ല എന്നതും എടുത്ത് പറയേണ്ട കാര്യമാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു. 333 കപ്പുകളാണ് വിതരണം ചെയ്തത്.

ആദ്യ ഘട്ടത്തിൽ 100 എണ്ണം നൽകിയിരുന്നു. പൊതുജനാരോഗ്യം
പ്രോജക്ട് അസോസിയേറ്റ് ഷെറിൻ ജേക്കബ്ബ് മെൻസ്ട്രുവൽ കപ്പ് ഉപയോഗത്തെക്കുറിച്ചുള്ള ക്ലാസുകൾ നയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു ചടങ്ങിൽ അധ്യക്ഷനായിരുന്നു.

വൈസ് പ്രസിഡന്റ് ജെസി ജോൺ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഫിലിപ്പ് കിഴക്കേപ്പറമ്പിൽ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ രാജീവ് രവീന്ദ്രൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രജിത അനീഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ജാക്‌സൺ മാത്യു, സിന്ധു അനിൽകുമാർ, രാധ സുരേഷ്, പൊന്നമ്മ രവി, ബി.ബി. സുരേഖ, ഷാനി പാറയിൽ, ജിജി മണർകാട്, ജോളി ഏബ്രഹാം, ബിനു രാജ്, ജോമോൾ ദിനേശ് എന്നിവർ പങ്കെടുത്തു.