video
play-sharp-fill
മണർകാട് മാലത്ത് നിയന്ത്രണംവിട്ട സ്‌കൂട്ടർ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം ; മരിച്ചത് തിരുവഞ്ചൂർ സ്വദേശി

മണർകാട് മാലത്ത് നിയന്ത്രണംവിട്ട സ്‌കൂട്ടർ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം ; മരിച്ചത് തിരുവഞ്ചൂർ സ്വദേശി

തേർഡ് ഐ ന്യൂസ് ബ്യൂറോ

കോട്ടയം : മണർകാട് മാലത്ത് നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. തിരുവഞ്ചൂർ പറമ്പുകര മരവത്തായ മടുക്കപ്പറമ്പിൽ പരേതനായ ചാക്കോയുടെ മകൻ ജിബിൻ (22) ആണ് സ്‌കൂട്ടർ മറിഞ്ഞ് മരിച്ചത്.

വ്യാഴാഴ്ച്ച രാത്രി 12.40 ന് മാലം കിഴക്കേടത്ത് പടി റോഡിൽ വച്ചാണ് അപകടം നടന്നത്. സുഹൃത്തിന്റെ കല്യാണ വീട്ടിലെ ചടങ്ങിനു ശേഷം തിരികെ വീട്ടിലേയ്ക്ക് മടങ്ങവേയാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സ്‌കൂട്ടറിൽ നിന്നും റോഡിലേയ്ക്ക് തലയിടിച്ചു വീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. സ്‌കൂട്ടർ മറിഞ്ഞ ശബ്ദം കേട്ട് സമീപത്തെ വീടുകളിൽ ഉള്ളവർ ഓടിയെത്തുകയുമായിരുന്നു.

റോഡിൽ രക്തം വാർന്ന് കിടന്നിരുന്ന ജിബിനെ സുഹൃത്ത് തിരിച്ചറിയുകയും ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് കാരിത്താസ് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിയാതെ വരികെയായിരുന്നു.

മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

സംഭവത്തിൽ മണർകാട് പൊലീസ് നടപടികൾ സ്വീകരിച്ചു. (കങ്ങഴയിൽ ഐ.റ്റി.എ ഡിപ്ലോമ വിദ്യാർത്ഥിയാണ് ജിബിൻ) മാതാവ്: ദീപ. സഹോദരൻ :ജോബിൻ.

സംസ്കാരം ശനിയാഴ്ച്ച രാവിലെ 11ന് മണർകാട് സെൻ്റ് മേരീസ് ജാക്കോബിറ്റ് സിറിയൻ കത്തീഡ്രൽ സെമിത്തേരിയിൽ