play-sharp-fill
നായ കുറുകെ ചാടി ; മണർകാട് കാർ മതിലിൽ ഇടിച്ച് യാത്രക്കാരന് പരിക്ക്

നായ കുറുകെ ചാടി ; മണർകാട് കാർ മതിലിൽ ഇടിച്ച് യാത്രക്കാരന് പരിക്ക്

തേർഡ് ഐ ബ്യൂറോ

കോട്ടയം : മണർകാട് കാർ മതിലിൽ ഇടിച്ച് യാത്രക്കാരന് പരിക്ക്. വാഹനം ഓടിച്ചിരുന്ന കൊട്ടാരക്കര സ്വദേശിയായ രഞ്ജിത്തിനാണ് പരിക്കേറ്റത്. ഇദ്ദേഹം കോട്ടയത്ത് നിന്നും മണർകാട്ടേക്ക് വരികെയായിരുന്നു.

നായ കുറുകെ ചാടിയതിനെ തുടർന്ന് കാർ വെട്ടിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട വാഹനം മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മണർകാട് പള്ളിക്ക് സമീപം ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ രഞ്ജിത്തിനെ മണർകാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Tags :