
മണർകാട് പള്ളി സോഷ്യൽ മീഡിയ കോഡിനേറ്റേഴ്സ് മീറ്റ് സംഘടിപ്പിച്ചു: ഫാ.ലിറ്റൂ ടി ജേക്കബ് തണ്ടാശ്ശേരിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു
മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൻ്റെ സൺഡേ സ്കൂൾ പ്രസ്ഥാനത്തിൻ്റെ ശതാബ്ദി വർഷത്തിൽ പള്ളി ഭരണസമിതിയുടെയും ഭക്തസംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ന മീഡിയ കോഡിനേറ്റേഴ്സ് മീറ്റ് സംഘടിപ്പിച്ചു.
കത്തീഡ്രൽ തവണ വികാരി റവ. ഫാ.ലിറ്റൂ ടി ജേക്കബ് തണ്ടാശ്ശേരിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു
. സൺഡേ സ്കൂൾ പ്രതിനിധി അരുൺ വർഗീസ് കൊല്ലംകുഴിയിൽ സ്വാഗതം പറഞ്ഞു.
കത്തീഡ്രൽ സഹവികാരി റവ.ഫാ. കുര്യൻ മാത്യു വടക്കേപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
മരിയൻ കോളേജ് അധ്യാപകൻ അലൻ കുര്യാക്കോസ് കാലായിൽ സോഷ്യൽ മീഡിയ സഭയിലും
സമൂഹത്തിലും എപ്രകാരം ഉപയോഗപ്പെടുത്താം എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.വിശ്വാസ സംരക്ഷകൻ മുൻ ചീഫ് എഡിറ്റർ ഷെവലിയാർ ബിബി എബ്രാഹാം കടവുംഭാഗം മുഖ്യ പ്രഭാഷണം നടത്തി.കത്തീഡ്രൽ പ്രോഗ്രാം കോർഡിനേറ്റർ ഡോ. ഡീക്കൻ
ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ , കത്തീഡ്രൽ മീഡിയ കോർഡിനേറ്റർ രഞ്ജിത്ത് കെ എബ്രഹാം കാരയ്ക്കാട്ട് എന്നിവർ ക്ലാസുകൾ നയിച്ചു. കത്തീഡ്രൽ ട്രസ്റ്റിമാരായ
സുരേഷ് കെ എബ്രഹാം കണിയാംപറമ്പിൽ, ബെന്നി റ്റി ചെറിയാൻ താഴത്തേടത്ത്, ജോർജ്
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഖറിയ ചെമ്പോല,കത്തീഡ്രൽ സെക്രട്ടറി പി.എ ചെറിയാൻ പുത്തൻപുരക്കൽ എന്നിവർ ആശംസ പ്രസംഗം നടത്തി.,കോലോ സുറിയോ ചീഫ് എഡിറ്റർ സുരേഷ് ജോൺ കൈപ്പള്ളിയിൽ,വയോജന സംഘടന പ്രസിഡണ്ട് പി കെ ജോൺ പീടിയേക്കൽ,യൂത്ത്
അസോസിയേഷൻ സെക്രട്ടറി നിതിൻ ജെ.കെ ഈരാച്ചേരിൽ എന്നിവർ വിശകലനം നടത്തി. സൺഡേ സ്കൂൾ ഡിസ്ട്രിക്ട് ഇൻസ്പെക്ടർ മനോജ് പി വി പായിക്കാട്ട് വേലിൽ കൃതജ്ഞത രേഖപ്പെടുത്തി.