
മണർകാട് കത്തീഡ്രലിൽ സൂനോറോ പെരുന്നാൾ ഫെബ്രുവരി 26 ബുധനാഴ്ച: രാവിലെ 7. ന് പ്രഭാത നമസ്ക്കാരം, 7.30 ന് വിശുദ്ധ കുർബ്ബാന .
മണർകാട് : ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ,അന്ത്യോഖ്യയുടെ 122-ാമത് പാത്രിയർക്കീസായിരുന്ന
ഭാഗ്യസ്മരണാർഹനായ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ ബാവയുടെ തൃക്കരങ്ങളാൽ കത്തീഡ്രലിന് നൽകിയ അമൂല്യ നിധിയായ പരിശുദ്ധ ദൈവമാതാവിന്റെ
സൂനോറോ (ഇടക്കെട്ട്) സ്ഥാപിച്ചതിന്റെ ഓർമ്മയെ അനുസ്മരിച്ചുകൊണ്ട് സൂനോറോ പെരുന്നാൾ 2025 ഫെബ്രുവരി 26 ബുധനാഴ്ച നടക്കും’ പെരുന്നാൾ ശുശ്രൂഷകൾക്ക് യാക്കോബായ സുറിയാനി
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഭാ കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മാത്യൂസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വത്വം വഹിക്കും.
അന്നേ ദിവസം രാവിലെ 7. ന് പ്രഭാത നമസ്ക്കാരം, 7.30 ന് വിശുദ്ധ കുർബ്ബാനയും, അതേ തുടർന്ന് പേടകത്തിൽ നിന്നും പരിശുദ്ധ ദൈവമാതാവിന്റെ സൂനോറോ വിശ്വാസികൾക്ക്
വണങ്ങുന്നതിനായി പുറത്ത് എടുക്കുന്നതും, തുടർന്ന് പ്രദിക്ഷണവും, പാച്ചോർ നേർച്ചയും നടത്തപ്പെടുന്നു