ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് കത്തീഡ്രലിൽ സൂനോറോ പെരുന്നാൾ ഭക്തിനിർഭരമായി കൊണ്ടാടി: .നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു.

Spread the love

മണർകാട് : ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ പരിശുദ്ധ ദൈവമാതാവിന്റെ സൂനോറോ അന്ത്യോഖ്യയുടെ 122-ാമത് പാത്രിയർക്കീസായിരുന്ന ഭാഗ്യസ്മരണാർഹനായ പരിശുദ്ധ മോറാൻ

video
play-sharp-fill

മോർ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ ബാവയുടെ തൃക്കരങ്ങളാൽ കത്തീഡ്രലിൽ സ്ഥാപിച്ചതിന്റെ 43-ാമത് വാർഷികം ഭക്തിനിർഭരമായി കൊണ്ടാടി.
രാവിലെ 7. ന് പ്രഭാത നമസ്ക്കാരവും, 7.30 ന് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും കണ്ടനാട്

ഭദ്രാസനാധിപൻ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിലും,റവ. ഫാ. ഗീവർഗ്ഗീസ് നടുമുറിയിൽ,റവ. ഫാ. കുര്യൻ മാത്യൂ വടക്കേപ്പറമ്പിൽ എന്നിവരുടെ സഹ കാർമികത്വത്തിലും നടത്തപ്പെട്ടു. തുടർന്ന് പ്രദക്ഷിണവും,പാച്ചോർ നേർച്ച വിളമ്പും നടത്തപ്പെട്ടു.
.
.കത്തീഡ്രൽ സഹ വികാരിമാരായ റവ.കുര്യാക്കോസ് കിഴക്കേടത്ത്, റവ. കുര്യാക്കോസ് കറുകയിൽ,റവ. ഫാ.കുര്യാക്കോസ് കാലായിൽ, റവ. ഫാ എം. ഐ തോമസ് മറ്റത്തിൽ, റവ. ഫാ. സനോജ് കുര്യൻ കരോട്ടേക്കുറ്റ്,റവ. ഫാ. ലിറ്റു റ്റി. ജേക്കബ് തണ്ടാശ്ശേരിൽ, ഡോ. ഡീക്കൺ ജിതിൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുര്യൻ ചിരവത്തറ എന്നിവർ സന്നിഹിതരായിരുന്നു. പെരുന്നാൾ ശുശ്രൂഷകൾക്ക് നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു.

പെരുന്നാൾ ചടങ്ങുകൾക്ക് കത്തീഡ്രൽ ട്രസ്റ്റീമാരായ സുരേഷ് കെ ഏബ്രഹാം കണിയാംപറമ്പിൽ, .ബെന്നി ടി ചെറിയാൻ താഴത്തേടത്ത്, ജോർജ് സഖറിയാ ചെമ്പോല,

സെക്രട്ടറി പി.എ ചെറിയാൻ പുത്തൻപുരയ്ക്കൽ,മാനേജിങ് കമ്മറ്റി അംഗങ്ങൾ,ഭക്ത സംഘടന പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി