
മണർകാട് : ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ വി.ദൈവമാതാവിന്റെ
ജനനപ്പെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന എട്ടുനോമ്പിന് മുന്നോടിയായി പള്ളിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രാര്‍ത്ഥനായോഗങ്ങളുടെ ആഭിമുഖ്യത്തില്‍
പള്ളിയുടെ വിവിധ കരകളില്‍ മുന്നൊരുക്ക ധ്യാനവും വചന ശുശ്രൂഷയും ജൂലൈ 21 തിങ്കളാഴ്ച ആരംഭിച്ചു.
ഇന്ന് (27-07-2025) വൈകുന്നേരം 6.30 ന് വെള്ളൂര്‍ നോർത്ത് പ്രാര്‍ത്ഥനായോഗത്തിന്റെ നേതൃത്വത്തില്‍ വെള്ളൂര്‍ നോർത്ത് സണ്‍ഡേസ്‌കൂളില്‍ വച്ച്
എട്ടുനോമ്പ് മുന്നൊരുക്ക ധ്യാനം നടത്തും.റവ.ഫാ. യാക്കോബ് ഏബ്രഹാം ചേരിപ്പറമ്പിൽ പ്രാരംഭ സന്ദേശം നൽകുകയും റവ.ഫാ. പി.റ്റി. തോമസ് പള്ളിയമ്പിൽ വചന ശുശ്രൂഷ നടത്തുന്നതുമാണ്.