
മണർകാട് കത്തീഡ്രലിൽ ശുബ്ക്കോനോ ശുശ്രൂഷ നാളെ: വലിയ നോമ്പിന്റെ പ്രഥമ ദിനമായ നാളെ രാവിലെ 10.30ന് കോട്ടയം ഭദ്രാസനാധിപൻ തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും.
മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ശുബ്ക്കോനോ ശുശ്രൂഷ നാളെ നടത്തും. വലിയ
നോമ്പിന്റെ പ്രഥമ ദിനമായ നാളെ (03-03-2025)രാവിലെ 10.30ന് കോട്ടയം ഭദ്രാസനാധിപൻ തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിലാണ് ശുബ്ക്കോനോ ശുശ്രൂഷ.
മനസോ മനസുകൂടാതെയോ, അറിവോ അറിവ്കൂടാതയോ ജീവിതത്തിൽ വന്നു പോയിട്ടുള്ള തെറ്റുകൾക്ക് ക്ഷമ യാചിക്കുന്ന നിരപ്പിന്റെ ശുശ്രൂഷയാണ് ശുബ്ക്കോനോ. രാജകീയ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാനിയായ പുരോഹിതൻ ജനത്തിന്റെ മുമ്പാകെ മുട്ടുകുത്തി മൂന്നു തവണ ക്ഷമയാചിക്കുമ്പോൾ ജനം ഒന്നടങ്കം മുട്ടുകുത്തി ക്ഷമിക്കാനുള്ള കൃപയ്ക്കായി മൂന്നു വട്ടം
പ്രാർത്ഥിക്കുന്ന പരിപാവന ശുശ്രൂഷയാണിത്. ഇപ്രകാരം പരസ്പരം രമ്യതപ്പെട്ട് ശുദ്ധമുള്ള നോമ്പിലേക്ക് പ്രവേശിക്കുന്നതാണ് സുറിയാനി സഭയുടെ പാരമ്പര്യം.
Third Eye News Live
0