ആയിരങ്ങളുടെ അമ്മേ വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ മണർകാട് പള്ളിയിൽ നടതുറന്നു: പെരുന്നാൾ സമാപനം നാളെ: സെപ്തംബർ 14 ന് സ്ലീബാ പെരുന്നാൾ ദിനം വൈകിട്ട് അ‍ഞ്ചിന് സന്ധ്യാപ്രാർഥനയോടെ നടയടയ്ക്കും.

Spread the love

കോട്ടയം : മണർകാട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടു നോമ്പാചരണത്തിന്റെ ഭാഗമായി പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിനെയും ഛായചിത്രം അടങ്ങിയ പേടകം വിശ്വാസികൾക്ക് ദർശനത്തിനായി തുറന്നു.

ദേവാലയത്തിലെ വിശുദ്ധ ത്രോണോസിൽ സ്ഥാപിച്ചിരിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെയും, ഉണ്ണിയേശുവിന്റെയും ഛായാചിത്രം അടങ്ങിയ പേടകം വിശ്വാസികൾക്ക് പൊതുദർശനത്തിനായി തുറക്കുന്ന പ്രസിദ്ധമായ നടതുറക്കൽ ദർശിച്ച് അനുഗ്രഹം തേടി ആയിരക്കണക്കിന് വിശ്വാസികളും എത്തിയിരുന്നു.

രാവിലെ വി. മൂന്നിന്മേൽ കുർബ്ബാനയെ തുടർന്ന് നടന്ന ഉച്ച നമസ്ക്കാരത്തോടെയാണ് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ നടതുറക്കൽ ചടങ്ങുകൾ നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാന പെരുന്നാൾ ദിവസമായ നാളെ പെപ്തംബർ 8ന് രാവിലെ വി. കുർബ്ബാന, ഉച്ചയ്ക്ക് 2 ന് കരോട്ടെപ്പള്ളി ചുറ്റിയുള്ള പ്രദക്ഷിണം എന്നിവക്ക് ശേഷം നേർച്ചവിളമ്പോടെ പെരുന്നാൾ സമാപിക്കും.

സെപ്തംബർ 14 ന് സ്ലീബാ പെരുന്നാൾ ദിനം വൈകിട്ട് അ‍ഞ്ചിന് സന്ധ്യാപ്രാർഥനയോടെ നടയടയ്ക്കും.