മണർകാട് കത്തീഡ്രലിൽ നട അടയ്ക്കൽ ശുശ്രൂഷ നാളെ: നടയടയ്ക്കൽ ശുശ്രൂഷയ്ക്ക് കോട്ടയം ഭദ്രാസനാധിപൻ തോമസ് മോർ തീമോത്തിയോസ് മുഖ്യകാർമ്മികത്വം വഹിക്കും

Spread the love

മണർകാട്: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നട അടയ്ക്കൽ ശുശ്രൂഷ സ്ലീബാ പെരുന്നാൾ ദിനമായ നാളെ നടക്കും.

ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചു വർഷത്തിലൊരിക്കൽ മാത്രം വിശ്വാസികൾക്ക് ദർശനത്തിനായി തുറക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദർശിക്കുന്നതിനു

നാനാജാതിമതസ്ഥരായ വിശ്വാസികളുടെ തിരക്ക് ഇപ്പോഴും തുടരുകയാണ്. കത്തീഡ്രലിന്റെ പ്രധാന മദ്ബഹായിലെ ത്രോണോസിലാണ് വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം സ്ഥാപിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ലീബാ പെരുന്നാൾ ദിനമായ 14ന് രാവിലെ 7.30ന് പ്രഭാത പ്രാർഥന. 8.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് തൃശൂർ ഭദ്രാസനാധിപൻ കുറിയക്കോസ് മോർ ക്ലീമീസ് മുഖ്യകാർമ്മികത്വം വഹിക്കും.

വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാർഥനയ്ക്കും തുടർന്നുള്ള നടയടയ്ക്കൽ ശുശ്രൂഷയ്ക്കും കോട്ടയം ഭദ്രാസനാധിപൻ തോമസ് മോർ തീമോത്തിയോസ് മുഖ്യകാർമ്മികത്വം വഹിക്കും.