മണർകാട് കാർണിവൽ മെയ് ഒന്നിന് തുടക്കം: പ്രധാന ആകർഷണം ഭക്ഷ്യ മേള, അമ്യൂസ്മെന്റ് പാർക്ക്
മണർകാട്: മർത്ത മറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ, 12 നാൾ നീളുന്ന ആഘോഷത്തിന്റെ ഭാഗമായ കർണിവൽ ഒരുങ്ങുന്നു. കാർണിവലിന് 2024 മെയ് ഒന്നിന് തുടക്കം കുറിക്കും. പ്രധാന ആകർഷണം വിവിധ ഇനം രുചികളാണ്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള രുചികളും കുട്ടനാട്ടിൽ നിന്ന് കായൽ കയറിയ ഭക്ഷ്യ വിഭവങ്ങളും തയ്യാർ. പല തരം രുചി ഭേദങ്ങളാണ് ഭക്ഷമേളയാണ് കാർണിവലിന്റെ പ്രധാന ആകർഷണം. അമേരിക്കൻ അറബിക് ഇറാനിയൻ തുടങ്ങിയ വിദേശ രുചികളും നാടൻ വിഭവങ്ങളും വിളമ്പുന്ന പത്തിലധികം ഫുഡ് സ്റ്റാളുകൾ ഉണ്ട്.
നാലാം തീയതി വൈകിട്ട് നാലു മുതൽ 7. 30 വരെ സംഗീതസന്ധ്യകൾ നടക്കും. നാളെ ഗൗതം പ്രസാദ് ലൈവ് ബാൻഡിന്റെ സംഗീത സന്ധ്. മെയ് രണ്ടിന് ഇല്ലം ബാൻഡ് വയലിൻ ഫ്യൂഷൻ. മൂന്നിന് 7.30 ന് കാരമേൽ മ്യൂസിക് കൺസേർട്ട്. നാലിന് വൈകിട്ട് ആറിന് പള്ളിയിലെ ഭക്തസംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വിവിധ കലാസംസ്കാരിക പരിപാടികളും. എട്ടിന് അഗോചരം ബാൻഡ് എഫ് ടി സൂരജ് ലൈവിന്റെ മെലഡി മ്യൂസിക് നൈറ്റും നടക്കും. അഞ്ചിന് വൈകിട്ട് ആറുമണിക്ക് കേരളീയ പ്രാചീന നാടൻ കലാവേദിയുടെ വയലിൻ ചെണ്ടമേളം ഫ്യൂഷനും നടക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിനോദങ്ങൾക്കായി ഒരുക്കിയിരിക്കുന്നത് വിവിധതരം റൈഡുകൾ, തൊട്ടിലാട്ടം ആണ്. ഷോപ്പിംഗ് ആഗ്രഹിക്കുന്നവർക്കും പ്രത്യേക ഇടങ്ങൾ ഒരുക്കിയിട്ടുണ്ട്. വാഹനങ്ങളുടെ പ്രദർശനത്തിനും സ്റ്റാളുകളുണ്ട്.
കത്തീഡ്രലിന്റെ വടക്കുവശത്തെ മൈതാനിയിൽ നടക്കുന്ന കാർണിവൽ നാളെ എംഎൽഎ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്യും.