video
play-sharp-fill

എട്ടു നോമ്പ് പെരുന്നാളിന് സമാപനം; മണര്‍കാട് പള്ളിയിൽ സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്ന് ഇന്ന് നട അടയ്ക്കും

എട്ടു നോമ്പ് പെരുന്നാളിന് സമാപനം; മണര്‍കാട് പള്ളിയിൽ സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്ന് ഇന്ന് നട അടയ്ക്കും

Spread the love

സ്വന്തം ലേഖകൻ

മണര്‍കാട്: ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മര്‍ത്ത്മറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെഎട്ടു നോമ്പ്രു പെരുന്നാളിനോടനുബന്ധിച്ച്തുറന്ന നട ഇന്ന് സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്ന് അടയ്ക്കും.

പെരുന്നാളിന്‍റെ ഏഴാം ദിവസമായിരുന്നു പ്രസിദ്ധമായ നടതുറക്കല്‍ ശുശ്രൂഷ നടന്നത്. കത്തീഡ്രലിന്‍റെ പ്രധാന മദ്ബഹയില്‍സ്ഥാപി ച്ചിരിക്കുന്ന വിശുദ്ധ ദൈവ മാതാവി ന്‍റെയും ഉണ്ണിയേശുവി ന്‍റെയും ഛായാചി ത്രം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണു പൊതുദര്‍ശനത്തിനായി തുറക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ലീബാ പെരുന്നാള്‍ ദിനമായ ഇന്നു രാവി ലെ 7.30ന്  വിശുദ്ധ മൂന്നിന്മേല്‍  കുര്‍ബാനയ്ക്കു കൊല്ലം ഭദ്രാസനാധിപന്‍ മാത്യൂസ്മാര്‍ തേവേദോസ്യോസ് മുഖ്യ കാര്‍മികത്വം വഹിക്കും. വൈകുന്നേരം അഞ്ചിന്  നടക്കുന്ന സന്ധ്യാപ്രാര്‍ഥനയ്ക്കു കോട്ടയം ഭദ്രാസനാധിപനും സുന്നഹദോസ്  സെക്ര ട്ടറിയുമായ തോമസ്മാര്‍ തീമോത്തിയോസ്പ്രധാനകാര്‍മികത്വം വഹിക്കും.

സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്നു നട അടയ്ക്കും. പെരുന്നാളിനോട് അനുബന്ധിച്ചുള്ള വൈദ്യുത ദീപാലങ്കാരങ്ങളുടെ ദൃശ്യവിരുന്നും ഇന്ന് സമാപിക്കും