
ഏറ്റുമാനൂര്‍: നവംബര്‍ ഒന്നിന് ഉദ്ഘാടനം നടക്കേണ്ട പട്ടിത്താനം – മണര്‍കാട് ബൈപാസ് റോഡില്‍ ഒരു മാസം മുമ്ബേ അപകടം. ശനിയാഴ്ച രാത്രിയില്‍ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ നട ജംഗ്ഷനില്‍ കാര്‍ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരന് പരിക്കില്ലാതെ രക്ഷപ്പെട്ടു.
ജോലിക്കു ശേഷം വടവാതൂരില്‍ നിന്ന് കുറവിലങ്ങാടുള്ള വീട്ടിലേക്ക് പുതിയ ബൈപാസ് റോഡില്‍ കൂടി പോകുകയായിരുന്ന ബൈക്ക് യാത്രക്കാരനാണ് രാത്രി 11.30ന് അപകടത്തില്‍ പെട്ടത്. മഹാദേവക്ഷേത്രത്തിന്റെ ഭാഗത്തു നിന്നും ബൈപാസ് റോഡ് കുറുകെ കടന്ന് കിഴക്കേനട കയറ്റത്തിലേക്ക് ഓടിച്ചു പോയ കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു.
കാറിന് വേഗത കുറവായതിനാലാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്.
കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് റോഡ് ഔദ്യോഗികമായി തുറക്കുകയുള്ളുവെങ്കിലും ഇപ്പോള്‍ തന്നെ ഒട്ടേറെ വാഹനങ്ങള്‍ ഈ റോഡില്‍ കൂടി കടന്നുപോകുന്നുണ്ട്. തിരക്ക് കുറവും റോഡിന്റെ നിലവാരവും മൂലം അതിവേഗതയിലാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷേത്ര സാമിപ്യം കണക്കിലെടുത്ത് അപകട സൂചന നല്‍കുംവിധം മുന്നറിയിപ്പ് ബോര്‍ഡുകളും മറ്റ് സംവിധാനങ്ങളും അടിയന്തരമായി സ്ഥാപിച്ചില്ലെങ്കില്‍ കൂടുതല്‍ അപകടങ്ങള്‍ സംഭവിച്ചേക്കാം